ഹൈദരാബാദ് : സീതാറാം യെച്ചൂരിക്ക് തുടരാൻ ഉപാധിയുമായി കാരാട്ട് പക്ഷം. രാഷ്ട്രീയ നയം എന്തായാലും അംഗീകരിക്കണം. നയത്തോടുള്ള പ്രതികരണം അനുസരിച്ച് നിലപാട് തീരുമാനിക്കും. ബംഗാൾ ഘടകത്തിന്റേതാണ് തീരുമാനം.
സി.പി.എം 22ാം പാർട്ടി കോൺഗ്രസിൽ ആദ്യദിവസമായ ഇന്ന് നിർണായകമായ കരട് രാഷ്ട്രീയപ്രമേയം മുതിർന്ന പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട് അവതരിപ്പിച്ചതിന് പിന്നാലെ ബദൽരേഖ അവതരിപ്പിച്ച് സംസാരിച്ചത് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയായിരുന്നു. ഇന്നലെ വൈകിട്ട് ചേർന്ന പോളിറ്റ്ബ്യൂറോ, കേന്ദ്ര കമ്മിറ്റി യോഗങ്ങളിലാണ് രേഖയും വിയോജനക്കുറിപ്പും അവതരിപ്പിക്കാമെന്ന ധാരണയായത്.
Post Your Comments