ഡൽഹി : കത്വ സംഭവത്തിൽ അപലപിച്ച് രാഷ്‌ട്രപതി. സ്വാതന്ത്ര്യം നേടി 70 വർഷങ്ങൾ കഴിഞ്ഞിട്ടും ഇത്തരം സംഭവങ്ങൾ ഉണ്ടാകുന്നത് നാണക്കേടെന്ന് രാഷ്‌ട്രപതി രാംനാഥ് കോവിന്ദ്. ജമ്മുകാശ്മിരിലെ ശ്രീ മാതാ വെെഷ്ണോ ദേവി യൂണിവേഴ്സിറ്റിയിൽ നടന്ന പരിപാടിക്കിടെ സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
എന്തുതരം സമൂഹത്തെയാണ് നമ്മൾ രൂപപ്പെടുത്തുന്നതെന്ന് നമ്മൾ ഈ അവസരത്തിൽ ചിന്തിക്കണമെന്നും ഒരു പെൺകുട്ടിക്കെതിരെയോ സ്ത്രീകൾക്കെതിരെയോ ഇത്തരം അക്രമങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പിക്കേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ പ്രതിഷേധമറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ളവർ രംഗത്തെത്തിയിരുന്നു. നമ്മുടെ മകൾക്ക് നീതി ലഭ്യമാക്കുമെന്നും കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്നും മോദി വ്യക്തമാക്കി.
Post Your Comments