ദോഹ: രാജ്യത്തെ കുപ്പിവെള്ളം ശുദ്ധമാണെന്നും ജി സി സി മാനദണ്ഡങ്ങള്‍ക്കനുസരിച്ചുള്ളതാണെന്നും ലോകാരോഗ്യ സംഘടന ഇത് അംഗീകരിച്ചതാണെന്നും പൊതുജനാരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ കുപ്പിവെള്ളത്തിന്റെ സുരക്ഷ സംബന്ധിച്ച് സാമൂഹ്യമാധ്യമങ്ങളിലൂടെയുള്ള പ്രചരണങ്ങള്‍ സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു മന്ത്രാലയം.
സാമൂഹ്യമാധ്യമങ്ങള്‍ വഴിയുള്ള ഇത്തരം കിംവദന്തികള്‍ തെറ്റിദ്ധരി പ്പിക്കുന്നവയാണെന്നും മന്ത്രാലയം വ്യക്തമാക്കി. വെള്ളത്തിലെ സോഡിയം ആധാരമാക്കിയാണ് മികച്ച കുടിവെള്ളം എന്ന റാങ്കിംഗ് നിര്‍ണയിക്കുന്നതെന്നും എന്നാല്‍ ജലത്തിലെ സോഡിയത്തിന്റെ സാന്നിദ്ധ്യം ആരോഗ്യത്തിനെ ബാധിക്കുകയില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിട്ടുള്ളതാണെന്നും മന്ത്രാലയം അറിയിച്ചു.
അന്താരാഷ്ട്ര ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് വിധേയമായാണ് ഖത്തറിലെ ബോട്ടില്‍ കുടിവെള്ളമെന്നും ഇതിന് വിരുദ്ധമായ കുപ്പിവെള്ളങ്ങളുടെ വിതരണം ഒരിക്കലും അനുവദിക്കുന്നില്ലെന്നും കഴിഞ്ഞ ദിവസം ഔദ്യോഗിക വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണം ആരും വിശ്വസിക്കരുതെന്നും അധികൃതര്‍ അറിയിച്ചു.
Post Your Comments