Latest NewsNewsIndia

വധശിക്ഷ കാത്തുകഴിഞ്ഞയാള്‍ ജയിലിനുള്ളിൽ വച്ച് മരണമടഞ്ഞു

മുംബൈ: വധശിക്ഷ കാത്തുകഴിഞ്ഞയാള്‍ ജയിലിനുള്ളിൽ വച്ച് മരണമടഞ്ഞു . 1993ലെ മുംബൈ സ്‌ഫോടന പരമ്പര കേസിലെ പ്രതി തഹീര്‍ മെര്‍ച്ചന്റാണ് ജയിലിനുള്ളിൽ വച്ച് മരിച്ചത്. ബുധനാഴ്ച രാവിലെ പൂനെ യെര്‍വാഡ് സെന്‍ട്രല്‍ ജയിലില്‍ വച്ചാണ് മെര്‍ച്ചന്റ് (63) മരണമടഞ്ഞത്. ഹൃദയാഘാതമായിരുന്നു മരണകാരണം. തഹീര്‍ മെര്‍ച്ചന്റ് എന്ന തഹീര്‍ തക്ലിയ അധോലോക നായകനും സ്‌ഫോടനക്കേസില്‍ ഇന്ത്യ തേടുന്ന കൊടുംകുറ്റവാളിയുമായ ദാവൂദ് ഇബ്രഹിമിന്റെ അടുത്ത അനുയായിയായിരുന്നു.

read also: വിദ്യാര്‍ത്ഥിയുമായുള്ള ബന്ധത്തില്‍ 37 കാരിയായ അധ്യാപികയ്ക്ക് കുഞ്ഞ് ജനിച്ചു: കുഞ്ഞും ജയില്‍ ഭീഷണിയില്‍

തഹീര്‍ കേസില്‍ വധശിക്ഷ ലഭിച്ച രണ്ടു പ്രതികളില്‍ ഒരാളായ. മുംബൈ പ്രത്യേക ടാഡ കോടതി ഇയാളേയും ഫിറോസ്ഖാന്‍ എന്ന പ്രതിയെയുമാണ് കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ വധശിക്ഷയ്ക്ക് വിധിച്ചത്. അബു സലീം, കരിമുള്ള ഖാനും അടക്കമുള്ള പ്രതികള്‍ക്ക് ജീവപര്യന്തം തടവാണ് വിധിച്ചത്. കേസിലെ മറ്റൊരു പ്രതി മുസ്തഫ ദോസ ജൂണ്‍ 28ന് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചിരുന്നു.

തഹീറിന്റെ പേരിലുള്ളത് 257 പേരുടെ മരണത്തിനിടയാക്കിയ മുംബൈ സ്‌ഫോടനത്തിന് സ്‌ഫോടക വസ്തുക്കള്‍ എത്തിച്ച് നല്‍കിയെന്ന കുറ്റമാണ്. 718 പേര്‍ക്ക് സ്‌ഫോടനത്തില്‍ പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. തഹീറിനെ ജയിലില്‍ അതീവ സുരക്ഷയിലാണ് പാര്‍പ്പിച്ചിരുന്നത്. തഹീറിന്റെ മരണവാര്‍ത്ത ജയില്‍ എഡിജിപി ഭൂഷണ്‍ കുമാര്‍ ഉപാധ്യായ് സ്ഥിരീകരിച്ചു.

തഹീറിന് പുലര്‍ച്ചെ മൂന്നു മണിയോടെ നെഞ്ചുവേദന അനുഭവപ്പെട്ടുവെന്നും ഉടന്‍ സാസൂണിലെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും 3.45 ഓടെ മരണം സ്ഥിരീകരിച്ചുവെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. പ്രാഥമിക നിഗമനം ഹൃദയാഘാതമാണെന്നാണ്. കൂടുതല്‍ വിവരങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായ ശേഷമേ പുറത്തുവിടാന്‍ കഴിയൂ. ജയില്‍, കസ്റ്റഡി മരണത്തിന്റെ എല്ലാ നടപടികളും സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button