Latest NewsNewsIndia

കത്വ കേസ് : മാധ്യമങ്ങള്‍ക്ക് പിഴശിക്ഷ വിധിച്ച്‌ കോടതി

ന്യൂഡല്‍ഹി: കത്വയില്‍ എട്ടുവയസുകാരിയെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തിയ കേസില്‍ പെണ്‍കുട്ടിയെ തിരിച്ചറിയുന്ന രീതിയില്‍ പേരും ചിത്രവും പ്രസിദ്ധീകരിച്ച എല്ലാ മാധ്യമസ്ഥാപനങ്ങളില്‍ നിന്നും 10 ലക്ഷം രൂപ വിതം പിഴ ഈടാക്കും. പേരും ചിത്രവും പ്രസിദ്ധീകരിച്ച്‌ ഇരയെ തിരിച്ചറിയുന്ന രീതിയില്‍ വാര്‍ത്ത നല്‍കിയ മാധ്യമസ്ഥാപനങ്ങള്‍ക്ക് നേരത്തെ തന്നെ കോടതി നോട്ടീസ് അയച്ചിരുന്നു.

ഈ സ്ഥാപനങ്ങള്‍ക്കാണ് പിഴയിട്ടിരിക്കുന്നത്. ഡല്‍ഹി ഹൈക്കോടതിയാണ് പിഴ ശിക്ഷിച്ചിരിക്കുന്നത്. ഈ തുക ജമ്മു-കശ്മീര്‍ സര്‍ക്കാരിന്റെ ഇരകള്‍ക്കായുള്ള ഫണ്ടിലേക്ക് കൈമാറാനും കോടതി നിര്‍ദേശിച്ചിട്ടുണ്ട്. പീഡനക്കേസിലെ ഇരയെ തിരിച്ചറിയുന്ന രീതിയില്‍ പേരോ ചിത്രമോ നല്‍കുന്നത് ആറ് മാസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണെന്നും കോടതി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button