KeralaLatest News

യു​വ​തി ട്രെ​യി​നി​ൽ​നി​ന്നു കാ​യ​ലി​ൽ ചാ​ടി​യ സംഭവം ; മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

പ​ന​ങ്ങാ​ട്: യു​വ​തി ട്രെ​യി​നി​ൽ​നി​ന്നു കാ​യ​ലി​ൽ ചാ​ടി​യ സംഭവം. മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ തി​രു​വ​മ്പാ​ടി ക​ട​വ​ത്തുശേരി റോ​സ്മേ​രി നീ​ന (30) യുടെ മൃതദേഹം ഇ​ന്നു രാ​വി​ലെ ഒ​ൻ​പ​തോ​ടെ കുമ്പ​​ളം ഫി​ഷ് ലാ​ൻ​ഡ് സെ​ന്‍റ​റി​നു സ​മീ​പത്തെ കാ​യ​ലി​ൽ കണ്ടെത്തുകയായിരുന്നു. നാ​ട്ടു​കാ​ർ വി​വ​രം അ​റി​യി​ച്ച​ത​നു​സ​രി​ച്ച് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് വെണ്ട ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചു​.

ചൊവ്വാഴ്ച രാവിലെ ഒൻപതോടെയായിരുന്നു സംഭവം. ക​ച്ചേ​രി​പ്പ​ടി​യി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ലെ ജീ​വ​ന​ക്കാ​രി​കൂടി ആയിരുന്ന യു​വ​തി ആ​ല​പ്പു​ഴ-​എ​റ​ണാ​കു​ളം പാ​സ​ഞ്ച​ർ ട്രെ​യി​നി​ന്‍റെ ച​വി​ട്ടു​പ​ടി​യി​ലി​രു​ന്നു യാ​ത്ര ചെ​യ്യവേ അ​രൂ​ർ-​കുമ്പ​ളം പാ​ല​ത്തി​നു മു​ക​ളി​ലെ​ത്തി​യുടൻ കായലിലേക്ക് ചാടുകയായിരുന്നു. ഉടൻ വി​വ​ര​മ​റി​ഞ്ഞു സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ് തു​ട​ങ്ങി​യ​വ​ർ തെ​ര​ച്ചി​ൽ ന​ട​ത്തി​യെ​ങ്കി​ലും ക​ണ്ടെ​ത്താ​നാ​യി​രു​ന്നി​ല്ല.

ALSO READ ;കസ്റ്റഡിമരണം ; മജിസ്‌ട്രേറ്റിനെതിരെ പരാതിയുമായി പോലീസ്

shortlink

Related Articles

Post Your Comments

Related Articles


Back to top button