Latest NewsNewsIndia

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കം; ലക്ഷ്യം ബിജെപിയെ തോല്‍പ്പിക്കുക

ഹൈദരബാദ്: സിപിഐഎമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിന് ഹൈദരബാദില്‍ തുടക്കമായി. കേന്ദ്ര കമ്മറ്റിയിലെ മുതിര്‍ന്ന അംഗവും സ്വാതന്ത്ര്യ സമരസേനാനിയായ മല്ലു സ്വരാജ്യം പതാക ഉയര്‍ത്തിയാണ് തുടക്കം കുറിച്ചത്. ബിജെപിയെ എന്നന്നേക്കുമായി പരാജയപ്പെടുത്തുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും ഇതിനുള്ള ഏക വഴി ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസിലെന്നും ഉദ്ഘാടനം കഴിഞ്ഞ് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി വ്യക്തമാക്കി. എല്ലാ മതേതര ശക്തികളെയും കൂടെക്കൂട്ടിയായിരിക്കും ബിജെപിയെ തോല്‍പ്പിക്കാനൊരുങ്ങുകയെന്നും യെച്ചൂരി പറഞ്ഞു.

കോണ്‍ഗ്രസ് സഹകരണത്തിന് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ പരോക്ഷ ആഹ്വാനം. ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്നും പാര്‍ട്ടി കോണ്‍ഗ്രസ് അതിന് വേദിയാകണമെന്നും യെച്ചൂരി പറഞ്ഞു. ഇടതുപക്ഷ പാര്‍ട്ടികള്‍ കരുത്താര്‍ജിക്കണം. ഇതിനായി മതേതര ശക്തികളുടെ സഹകരണവും ആവശ്യമാണ്. മോദി സര്‍ക്കാരിന് നയപരമായ ബദലാകാന്‍ സിപിഐഎമ്മിന് കഴിയുമെന്നും യെച്ചൂരി പറഞ്ഞു. സിപിഐഎമ്മിന്റെ ഇരുപത്തിരണ്ടാം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി.

Also Read : പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള ചര്‍ച്ചയാണ് നടന്നതെന്ന് സീതാറാം യെച്ചൂരി

763 പ്രതിനിധികളാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കുന്നത്. ആദ്യ രണ്ടു ദിവസം കരട് രാഷ്ട്രീയ പ്രമേയ അവതരണവും ചര്‍ച്ചയാകും. രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ട് വെള്ളിയാഴ്ച അവതരിപ്പിക്കും. ചര്‍ച്ചയ്ക്കും മറുപടിക്കും ശേഷം ഞായറാഴ്ചയാണ് പുതിയ കേന്ദ്ര കമ്മിറ്റിയെയും ജനറല്‍ സെക്രട്ടറിയേയും തിരഞ്ഞെടുക്കുക. ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ഇടതുപക്ഷത്തിനെന്ത് പ്രസക്തി എന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ഇന്ത്യയിലെ ഏറ്റവും ശക്തമായ കമ്യൂണിസ്റ്റ് പാര്‍ട്ടിയെന്ന് അവകാശപ്പെടുന്ന സിപിഐഎമ്മിന്റെ 22 ആം പാര്‍ട്ടി കോണ്‍ഗ്രസിലുണ്ടാവുക.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button