ന്യൂഡല്‍ഹി: റിലയന്‍സ് കമ്യൂണിക്കേഷന് വീണ്ടും തിരിച്ചടി. നാഷണല്‍ കമ്പനി നിയമ അപ്ലേറ്റ് അതോറിറ്റി ടവര്‍, ഫൈബര്‍ ഒപ്റ്റിക്സ് വ്യവസായങ്ങള്‍ വില്‍ക്കുന്നതിനായി നല്‍കിയ ഉത്തരവ് പിന്‍വലിച്ചതോടെയാണ് അനില്‍ അംബാനിക്ക് വീണ്ടും തിരിച്ചടി നേരിട്ടത്. അനില്‍ അംബാനിയുടെ നീക്കം ഇൗ രണ്ട് ബിസിനസുകളും വിറ്റ് പ്രതിസന്ധിക്ക് താല്‍കാലിക പരിഹാരം കാണാനായിരുന്നു.
read also: അനില്‍ അംബാനിയുടെ ആര്‍കോം ജിയോ ഏറ്റെടുക്കുന്നു
25,000 കോടി ടവര്‍, ഫൈബര്‍ ബിസിനസുകള്‍ വിൽക്കുന്നതിലൂടെ സമാഹരിക്കാമെന്നായിരുന്നു റിലയന്‍സിെന്റ കണക്ക് കൂട്ടല്‍. കമ്പനി ഇതിനുള്ള അനുമതി നിയമ അപ്ലേറ്റ് അതോറിറ്റി റിലയന്‍സിന് ഏപ്രില്‍ ആറിന് നല്‍കിയിരുന്നു. എന്നാല്‍, ഇൗ ഉത്തരവിനെതിരെ സുപ്രീംകോടതി ഇടക്കാല വിധി പുറപ്പെടുവിച്ചതോടെയാണ് ബിസിനസ് വില്‍ക്കാന്‍ റിലയന്‍സിന് നല്‍കിയ അനുമതി അതോറിറ്റി പിന്‍വലിച്ചത്. സുപ്രീംകോടതി നടപടി റിലയന്‍സുമായി സാമ്പത്തിക ഇടപാടുള്ള എച്ച്.എസ്.ബി.സി നല്‍കിയ ഹർജിയുടെ അടിസ്ഥാനത്തിലായിരുന്നു.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോ 2017 ഡിസംബറില്‍ അനില്‍ അംബാനിയുടെ ടവര്‍, ഫൈബര്‍ ഒപ്ടിക്സ് ബിസിനസുകള്‍ വാങ്ങാന്‍ തീരുമാനിച്ചിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഇരുവരുടെയും കമ്പനികള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കുന്നത്.
Post Your Comments