ഐപിഎല്ലിൽ ഇന്നലെ ഏറ്റുമുട്ടിയത് തുടര്‍ച്ചയായി മൂന്ന് മത്സരങ്ങളില്‍ പരാജയപ്പെട്ട മുംബൈ ഇന്ത്യന്‍സും റോയല്‍ ചലഞ്ചേഴ്‌സ് ബംഗ്ലൂരുവുമാണ് . മുംബൈ വാംഗഡെ സ്‌റ്റേഡിയത്തില്‍ നടന്ന പോരാട്ടം കാണാനെത്തിയ ആരാധകരും ഇന്നലെ മത്സരത്തിലൂടെ വാര്‍ത്തയില്‍ ഇടംപിടിച്ചു.
മത്സരം കാണാനെത്തിയ ആരാധകരില്‍ ഒരാള്‍ ഒരു ലക്ഷം രൂപയും സ്വന്തമാക്കിയാണ് മടങ്ങിയത്. ഗ്യാലറിയില്‍ ഇരുന്ന് ഒറ്റക്കൈയില്‍ ക്യാച്ചെടുത്തതിന് ആരാധകനായ യുവാവിന് ടാറ്റ നെക്‌സണ്‍ ഒരു ലക്ഷം രൂപ സമ്മാനം നല്‍കുകയായിരുന്നു. ഐപിഎല്‍ ആരംഭിക്കുന്നതിന് മുമ്പേ ടാറ്റ ഇക്കാര്യം പ്രഖ്യാപിച്ചിരുന്നു.
കളിക്കിടെ രോഹിത് ശര്‍മ്മ ഗ്യാലറിയിലേക്ക് പറത്തിയ സിക്‌സറാണ് ആരാധകന്‍ ഒറ്റക്കയ്യില്‍ പിടിച്ചെടുത്തത്. 49 പന്തില്‍ 84 റണ്‍സെടുത്ത് രോഹിത് ശര്‍മ്മ ബാറ്റ് ചെയ്യുമ്പോള്‍ കോറി ആന്‍ഡേഴ്‌സാണ് പന്തെറിഞ്ഞത്. പന്ത് രോഹിത് സ്‌റ്റേഡിയത്തിലേക്കാണ് പറത്തിയത്. എന്നാല്‍ ആ പന്ത് നേരെ ചെന്നത് യുവാവിന്റെ കൈകളിലേക്ക്. രോഹിതിന്റെ ആ പന്ത് ആരാധകനെ ലക്ഷാധിപതിയാക്കുകയും ചെയ്തു. മത്സരത്തിന് ശേഷമാണ് ടാറ്റ ആരാധകന് സമ്മാനം നല്‍കിയത്.
രോഹിത് ശര്‍മ്മ 94 റണ്‍സെടുത്തും ഇവിന്‍ ലൂയിസ് 65 റണ്‍സെടുത്തും തിളങ്ങിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ 2136 റണ്‍സാണ് നേടിയത്. 92 റണ്‍സെടുത്ത് വിരാട് കൊഹ്‌ലി മുന്നില്‍ നിന്ന് നയിച്ചെങ്കിലും ബാംഗ്ലൂരിന്റെ മറുപടി 1678 റണ്‍സില്‍ അവസാനിച്ചു. രോഹിത് ശര്‍മ്മയാണ് കളിയിലെ താരം.
Post Your Comments