Latest NewsNewsIndia

ഭര്‍ത്താവിന്റെ ഹൃദയം കറി വെച്ച് തരാന്‍ അവര്‍ ആവശ്യപ്പെട്ടു; യുവതിയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍

ഒരു യുവതിയുടെ വെളിപ്പെടുത്തലില്‍ ഒരു കോടതി മുഴുവന്‍ സ്തംഭിച്ചു നില്‍ക്കുന്നതിനെ കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? അത്തരത്തിലൊരു സംഭവമാണ് ലൈബീരിയയില്‍ ആഭ്യന്തര കലാപത്തില്‍ നിരവധി പേരെ കൊന്നു തള്ളിയ തീവ്രവാദി മുഹമ്മദ് ജബാത്തിന്റെ വിചാരണ വേളയില്‍ സംഭവിച്ചത്. ഒരു മനുഷ്യമനസാക്ഷിക്കും വിശ്വസിക്കാന്‍ കഴിയാത്ത് കാര്യങ്ങളാണ് യുവതി കോടതിയില്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ലൈബീരിയയില്‍ ആഭ്യന്തര കലാപ സമയത്ത് ഭര്‍ത്താവിനെ കൊന്ന അവര്‍ അദേഹത്തിന്റെ ഹൃദയം കറി വെച്ച് തരാന്‍ തന്നോട് ആവശ്യപ്പെട്ടുവെന്നും തനിക്കത് അനുസരിക്കേണ്ടതായി വന്നു എന്നുമാണ് യുവതി കോടതിയില്‍ വെളിപ്പെടുത്തിയത്. യുവതിക്ക് 18 വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഈ ക്രൂര കൃത്യം ചെയ്യേണ്ടി വന്നത്. സഹോദരിയുടെ ഭര്‍ത്താവിനെയും അവര്‍ ഇത്തരത്തില്‍ കൊന്നു. എന്നാല്‍ അന്ന് പുറത്ത് പറയാന്‍ ഭയം കാരണം പുറത്തു പറഞ്ഞില്ല. വര്‍ഷങ്ങള്‍ക്കിപ്പുറം തന്റെ ഭര്‍ത്താവിനെ കൊന്ന മനുഷ്യനെ സാക്ഷി നിര്‍ത്തി കോടതിക്കു മുമ്പില്‍ യുവതി സത്യങ്ങളെല്ലാം വെളിപ്പെടുത്തി.

കലാപത്തിന് ശേഷം രാജ്യ വിട്ട് അഭയാര്‍ത്ഥിയായി എത്തി ഫിലാഡെല്‍ഫിയയില്‍ സാധാരണ ജീവിതം നയിക്കുകയായിരുന്നു മുഹമ്മദ്. തീവ്രവാദിയെന്ന നിലയില്‍ ആയിരുന്നില്ല അയാളെ കോടതിയില്‍ എത്തിയത്. ഗവണ്‍മെന്റില്‍ നല്‍കിയ രേഖകളില്‍ തിരിമറി നടത്തിയെന്നായിരുന്നു ഫിലാഡെല്‍ഫിയയില്‍ പിടിക്കപ്പെടുമ്പോള്‍ അയാളില്‍ ചുമത്തിയിരുന്ന കുറ്റം. ലൈബീരിയയില്‍ കാലങ്ങളായി വ്യാപാരം നടത്തുന്നുവെന്നായിരുന്നു ഇയാള്‍ നല്‍കിയ രേഖകളില്‍ വിശദമാക്കുന്നത്.

അമ്പത്തൊന്നുകാരനായ അഹമ്മദിനെയും ഒപ്പമുള്ള തീവ്രവാദികളെയും ഭയന്ന് സംസാരിക്കാതിരുന്ന അഭയാര്‍ത്ഥി സമൂഹം പ്രതികരിച്ചതോടെ കൃത്രിമ രേഖകള്‍ ചമച്ചതിന് പിന്നാലെ ക്രൂരമായ മനുഷ്യ കൊലയ്ക്കും അയാളെ കോടതി വിചാരണ ചെയ്തു. യുദ്ധക്കുറ്റവാളികള്‍ക്ക് ലഭിക്കുന്ന പരമാവധി ശിക്ഷ ലഭിക്കാന്‍ സാധ്യതയുള്ള ആരോപണങ്ങളാണ് മുഹമ്മദിനുമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button