കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ നിര്‍ണായക കണ്ടെത്തലുകള്‍. ശ്രീജിത്തിന്റെ രണ്ടു തുടകളിലെ പേശികളിലും ഒരേപോലുള്ള ചതവ് കണ്ടെത്തി. ലാത്തിപോലുള്ള ഉരുണ്ട വസ്തു ഉരുട്ടിയെന്നാണ് സംശയിക്കപ്പെടുന്നത്.
അഞ്ചു പേജുള്ള പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ മൂന്നാം പേജിലെ 17,18 ഖണ്ഡികകളിലാണ് ഇക്കാര്യം രേഖപ്പെടുത്തിയിട്ടുള്ളത്. ശ്രീജിത്തിന്റേത് ഉരുട്ടിക്കൊലയാണെന്നാണ് സംശയം.
ഇത് സാധൂകരിക്കുന്ന വിവരങ്ങള്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. മൂന്നാം മുറയ്ക്ക് ആയുധം ഉപയോഗിച്ചെന്ന നിഗമനത്തിലേക്ക് നയിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍.
Post Your Comments