Latest NewsKerala

ചൊവ്വാഴ്ച വ്യാപാരി ഹർത്താൽ

താനൂർ: ചൊവ്വാഴ്ച താനൂരിൽ വ്യാപാരി ഹർത്താൽ. ജമ്മു കാശ്മീരിലെ കത്വയിൽ ക്രൂര പീഡനത്തിന് ഇരയായി എട്ടു വയസ്സുകാരി കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട്  സമൂഹ മാധ്യമങ്ങളിൽ ആഹ്വാനം ചെയ്ത വ്യാജ ഹർത്താലിന്റെ മറവിൽ കടകൾ ആക്രമിച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് വ്യാപാരി വ്യവസായി ഏകോപനസമിതി ഹർത്താലിന് ആഹ്വാനം ചെയ്‌തത്.

അതേസമയം അക്രമങ്ങളിൽ പ്രതിഷേധിച്ച് മലപ്പുറം ജില്ലയിലെ തിരൂർ, താനൂർ, പരപ്പനങ്ങാടി പൊലീസ് സ്‌‌റ്റേഷൻ പരിധിയിൽ ഒരാഴ്‌ചത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു.

Also read ;ഡോക്ടർമാരുടെ സമരം പിൻവലിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button