CinemaLatest NewsIndiaMovie SongsBollywoodNewsEntertainment

വിദേശയാത്രയ്ക്കായി അനുമതി തേടി സൂപ്പര്‍ താരം

ബോളിവുഡിലെ വിവാദ നായകന്‍ സല്‍മാന്‍ ഖാന്‍ വീണ്ടും കോടതിയെ സമീപിച്ചു. വിദേശയാത്രയ്ക്കായി അനുമതി നല്‍കണമെന്ന ആവശ്യവുമായാണ് സല്‍മാന്‍ കോടതിയെ സമീപിച്ചിരിക്കുന്നത്. 4 രാജ്യങ്ങൾ സന്ദര്‍ശിക്കുന്നതിനായി അനുമതി നൽകണമെന്നാണ് സല്‍മാന്റെ ആവശ്യം.

കൃഷ്ണമൃഗത്തെ വേട്ടയാടിയ കേസിൽ 5 വർഷത്തെ തടവിന് ശിക്ഷിക്കപ്പെട്ടതിനു ശേഷം ജാമ്യത്തിലായിരുന്നു സല്‍മാന്‍ഖാന്‍. രാജ്യം വിടരുത്, അടുത്ത മാസം7നു കോടതിയിൽ ഹാജരാകണം എന്നീ വ്യവസ്ഥകളോടെയാണ് നേരത്തെ ജോധ്പൂര്‍ സെഷന്‍സ് കോടതി സൽമാന് ജാമ്യം അനുവദിച്ചിരുന്നത്. കൂടാതെ 25,000 രൂപയുടെ രണ്ട് ആള്‍ ജാമ്യവുത്തിന്റെ പുറത്തായിരുന്നു ജാമ്യം. സൽമാനടക്കം ഏഴുപേരാണ് കേസിലെ പ്രതികൾ.

1998 സെപ്റ്റംബർ 26ന് ജോദ്പൂരിലെ ഭവാദിൽ വച്ചും 28ന് ഗോദാഫാമിൽ വച്ചുമാണ് സൽമാൻ കൃഷ്ണമൃഗത്തെ വേട്ടയാടിയത്. ഹം സാഥ് സാഥ് ഹേൻ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു സംഭവം. 20 വര്‍ഷത്തെ നിയമപോരാട്ടത്തിനു ശേഷമാണ് സല്‍മാന്‍ഖാന്‍ ശിക്ഷിക്കപ്പെട്ടത്.

സല്‍മാന്റെ പ്രണയ പരാജയത്തിനു കാരണം തുറന്നു പറഞ്ഞ് നടി ശ്വേതാ മേനോന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button