ചരിത്രപ്രസിദ്ധമായ കുത്തബ് മിനാർ രണ്ട് ദിവസമായി (ഏപ്രിൽ 16,17) ചുവന്ന വെള്ളിച്ചത്തിന്റെ പ്രഭയിലാണ്! ” ഹീമോഫീലിയ “അഥവാ രക്തം കട്ടി പിടിക്കാതിരിക്കുന്ന രോഗാവസ്ഥയെ ക്കുറിച്ചുള്ള ബോധവത്ക്കരണത്തിന്റെ ഭാഗമായാണ് ചരിത്ര ഗോപുരം ചുവപ്പു നിറമുള്ള അലങ്കാര ദീപങ്ങളാൽ പ്രഭാപൂരിതമാക്കിയത്.
സാധാരണയായി ആൺകുട്ടികളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്. ജനിതകവൈകല്യം പ്രധാനപ്പെട്ട കാരണങ്ങളിലൊന്നാണ്.ഈ അസുഖമുള്ളവർക്ക് ചെറിയൊരു മുറിവുണ്ടായാൽ പോലും ബ്ലീഡിംഗ് നിലയ്ക്കാതെ വരും.ശസ്ത്രക്രിയ പോലെയുള്ള പ്രധാന ചികിത്സാ വിധികളിൽ വളരെയധികം മുൻകരുതലെടുത്താൽ മാത്രമേ വിജയകരമായി പൂർത്തിയാക്കാൻ കഴിയുള്ളൂ!
ശരീരത്തിലെ രക്തം കട്ട പിടിക്കുവാൻ സഹായിക്കുന്ന 12 ക്ലോട്ടിങ്ങ് ഫാക്ടറുകളിൽ എട്ടിന്റെയോ,ഒമ്പതിന്റെയോ അഭാവം മൂലമാണ് “ഹീമോഫീലിയ” പ്രധാനമായും ഉണ്ടാകുന്നത്.”രാജകീയ രോഗമെന്നും ക്രിസ്മസ് രോഗമെന്നും വിളിപ്പേരുള്ള ഈ രോഗത്തിന് ഒരേയൊരു പ്രതിവിധി 8,9 ഫാക്ടറുകളടങ്ങിയ മരുന്നുകളുടെ കുത്തിവെയ്പ്പാണ്!
നിത്യവും മാതളം കഴിച്ചാല്‍ ലഭിക്കുന്ന ഗുണങ്ങള്‍ അതിശയിപ്പിക്കുന്നത്
Post Your Comments