ഡൽഹി: ഗ്യാൻവാപി മസ്ജിദ് വിവാദത്തിന് തൊട്ടുപിറകേ, കുത്തബ് മിനാർ കോംപ്ലക്സിലെ ക്ഷേത്രങ്ങൾ പുനരുദ്ധാരണം ചെയ്യണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി ഡൽഹി കോടതിയിൽ സമർപ്പിക്കപ്പെട്ടു. ഹർജി, കോടതി മെയ് 24ന് പരിഗണിക്കും.
കുത്തബ് മിനാർ കോംപ്ലക്സിൽ ഹൈന്ദവരുടെയും ജൈനരുടേതുമായി നിരവധി ക്ഷേത്രങ്ങളുടെ അവശിഷ്ടങ്ങൾ കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. ഈ ക്ഷേത്രങ്ങളെല്ലാം പുനരുദ്ധാരണം ചെയ്യണമെന്നാണ് ഹർജിക്കാരുടെ ആവശ്യം.
ജൈനരുടെ ദേവനായ ഋഷഭദേവ തീർത്ഥങ്കരന്റേയും ഹിന്ദു ദേവനായ ഭഗവാൻ മഹാവിഷ്ണുവിനെയും പേരിലാണ് ഹർജി സമർപ്പിക്കപ്പെട്ടിട്ടുള്ളത്. മുഹമ്മദ് ഗോറിയുടെ കമാൻഡറായ കുത്തബുദ്ദീൻ ഐബക്കിന്റെ നിർദ്ദേശപ്രകാരം തകർക്കപ്പെട്ട ക്ഷേത്രങ്ങൾ ആണിത്. ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയുടെ കണക്കനുസരിച്ച് ഏകദേശം 27 ക്ഷേത്രങ്ങൾ കുത്തബ്മിനാർ സ്ഥിതി ചെയ്യുന്ന ഭൂമിയിൽ ഉണ്ട്.
Post Your Comments