News

‘തോമർ രാജാവിന്റെ പിൻഗാമി’: കുത്തബ് മിനാറിന്റെ ഉടമസ്ഥരെന്ന് അവകാശപ്പെട്ട് സുപ്രീംകോടതിയിൽ ഹർജി

ഡൽഹി: കുത്തബ് ഉടമസ്ഥരെന്ന് അവകാശപ്പെട്ട് കുൻവർ മഹേന്ദർ ധ്വജ് പ്രസാദ് സിംഗ് എന്നയാൾ രംഗത്ത്. ഡൽഹിയിലെ ‘തോമർ രാജാവിന്റെ പിൻഗാമി’യാണ് താനെന്ന് അറിയിച്ചാണ് പ്രസാദ് സിംഗ് സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്. കുത്തബ് മിനാറിലെ ആരാധനയ്ക്കുള്ള അവകാശം സംബന്ധിച്ച ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കെയാണ് പുതിയ ഹർജി.

കുത്തബ് മിനാറിന് ചുറ്റുമുള്ള ഭൂമിയെക്കുറിച്ച് ഉത്തരവുകൾ പുറപ്പെടുവിക്കാനോ തീരുമാനങ്ങൾ എടുക്കാനോ സർക്കാരിന് അധികാരമില്ലെന്നും ഭൂമിയും കുത്തബ് സമുച്ചയവും സിംഗിന്റെ കുടുംബത്തിന്റേതാണെന്നും ഹർജിയിൽ പ്രസാദ് സിംഗ് അവകാശപ്പെട്ടു. അതേസമയം, ആർക്കിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യയും ഹർജിക്കാരും സിംഗിന്റെ അവകാശവാദത്തെ എതിർത്ത് രംഗത്ത് വന്നു.

നമ്പി നാരായണന്‍ ഉന്നയിക്കുന്നത് വ്യാജ അവകാശവാദങ്ങൾ, അബ്ദുള്‍കലാമിനെ തിരുത്തിയെന്നത് നുണ: ഐഎസ്‌ആര്‍ഒ മുന്‍ ശാസ്ത്രജ്ഞര്‍

കുത്തബ് മിനാറിന് സമീപത്തുള്ള പള്ളിയിൽ നിന്നും വിഗ്രഹങ്ങൾ കണ്ടെത്തിയതായും അവിടെ ആരാധന നടത്താനും പ്രാർത്ഥിക്കാനുമുള്ള അവകാശം ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ട് ഹിന്ദു സംഘടനകൾ ഹർജി നൽകിയിരുന്നു. ഈ ഹർജികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഇതിനിടെയാണ് ഉടമസ്ഥാവകാശം സംബന്ധിച്ച് പുതിയ ഹർജിയും എത്തിയിരിക്കുന്നത്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button