Latest NewsNewsInternational

മിസൈലുകള്‍ വെടിവെച്ചിട്ടു

ദമാസ്കസ്•ഹോംസിന് മുകളില്‍ ആകാശപരിധിയില്‍ പ്രവേശിച്ച മിസൈലുകള്‍ സിറിയന്‍ എയര്‍ ഡിഫന്‍സ് വെടിവെച്ചിട്ടതായി സിറിയന്‍ സര്‍ക്കാര്‍ ഏജന്‍സി. അക്രമണം എന്നാണ് സിറിയന്‍ സര്‍ക്കാര്‍ ടെലിവിഷന്‍ സംഭവത്തെ വിശേഷിപ്പിച്ചത്. എന്നാല്‍ ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.

ഇസ്രയേല്‍ ആക്രമണമാണെന്ന് റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും തങ്ങള്‍ക്ക് ഇങ്ങനെ ഒരു സംഭവത്തെക്കുറിച്ച് അറിയില്ല എന്നാണ് ഒരു ഇസ്രായേലി സൈനിക വക്താവ് പ്രതികരിച്ചത്.

സിറിയയില്‍ ബാഷര്‍ അല്‍ ആസാദിന്റെ രഹസ്യ രാസായുധ കേന്ദ്രങ്ങള്‍ തകര്‍ക്കുയാണ് ലക്‌ഷ്യം എന്ന് അവകാശപ്പെട്ടാണ് റഷ്യയെ വെല്ലുവിളിച്ച് അമേരിക്കയും സഖ്യ രാജ്യങ്ങളും സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്.

ആക്രമണങ്ങളെ സിറിയന്‍ സേന ചെറുത്തതായി സിറിയ അവകാശപ്പെട്ടു. സൈനിക നടപടിയുടെ പ്രത്യാഘാതം അമേരിക്ക നേരിടേണ്ടിവരുമെന്ന് അമേരിക്കയിലെ റഷ്യന്‍ സ്ഥാനപതി മുന്നറിയിപ്പ് നല്‍കി. റഷ്യന്‍ പ്രസിഡന്റ് വ്്ളാഡിമിര്‍ പുടിനെ അപമാനിക്കുന്ന നടപടിയാണ് അമേരിക്കയുടേതന്നും ഇത് സ്വീകാര്യമല്ലെന്നും സ്ഥാനപതി വ്യക്തമാക്കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button