KeralaLatest NewsNews

വീട്ടമ്മ ആത്മഹത്യയ്ക്കു പിന്നില്‍ സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയോ?

പാലക്കാട്: വീട്ടമ്മ ആത്മഹത്യയ്ക്കു പിന്നില്‍ സിപിഎം പ്രവര്‍ത്തകരുടെ ഭീഷണിയെ തുടര്‍ന്നെന്ന് പരാതി. പാലക്കാട് പുത്തൂര്‍ സ്വദേശി ശ്രീനിവാസന്റെ ഭാര്യ ശ്യാമളയെയാണ് വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശത്തെ ഉത്സവവുമായി ബന്ധപ്പെട്ട സംഘര്‍ഷത്തെ തുടര്‍ന്ന് ഇന്നലെ രാത്രി ഒരു സംഘം ആളുകള്‍ ശ്യാമളയുടെ വീടിന് നേരെ കല്ലെറിയുകയും, രണ്ടു മക്കളെയും കൊന്നു കളയുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

കൂടാതെ വീടിന് സമീപം നിര്‍ത്തിയിട്ടിരുന്ന വാഹനവും അക്രമികള്‍ അടിച്ചു തകര്‍ത്തു. ഇതാകാം മരണകാരണമെന്നാണ് ബന്ധുക്കള്‍ പറയുന്നത്. തന്നെയുമല്ല ഇന്നലെ  അമ്മയെ ഭീഷണിപ്പെടുത്തിയത് സിപിഎം പ്രവര്‍ത്തകരാണെന്നും ഇതില്‍ മനംനൊന്താണ് അമ്മ ആത്മഹത്യ ചെയ്തതെന്നും ശ്യാമളയുടെ മകന്‍ പറഞ്ഞു.

ശ്യാമളയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് വിട്ടു നല്‍കി. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button