Latest NewsMenWomenLife Style

നിങ്ങളുടെ പങ്കാളിയ്ക്ക് ഒന്നിലധികം ഫോണുണ്ടോ? എങ്കിൽ ശ്രദ്ധിക്കുക !

പങ്കാളിയെ വിശ്വസിക്കേണ്ടത് ഏതൊരു ബന്ധത്തിലും അനുവാര്യമായ കാര്യമാണ്. എന്നാൽ ഇതൊരിക്കലും അന്ധമാക്കരുത്. പങ്കാളിയെ കണ്ണടച്ച് വിശ്വസിക്കുന്നത് ഒടുവിൽ വിനയായി മാറിയേക്കാം. ചില കാര്യങ്ങളിൽ നമ്മൾ പങ്കാളിയെ ശ്രദ്ധിക്കുന്നത് നന്നായിരിക്കും. ഇത് വായിക്കുന്നവർ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക. ഇത് വായിച്ചതിന് ശേഷം സംശയരോഗവുമായി ഒരിക്കലും പങ്കാളിയെ സമീപിക്കരുത്…. അത് നിങ്ങളുടെ ബന്ധത്തിൽ മോശമായി ബാധിച്ചേക്കും.

1) സ്‍മാർട്ട് ഫോൺ ഉപയോഗിക്കുന്നതിലെ പെട്ടെന്നുണ്ടാകുന്ന മാറ്റം.

ഫോൺ എപ്പോഴും പങ്കാളിയുടെ കണ്ണെത്തും ദൂരത്തുണ്ടായിരിക്കും, ജോലി ആവശ്യങ്ങൾക്കെന്നും പറഞ്ഞ് ഒരു പുതിയ ഫോൺ പങ്കാളി വാങ്ങിയിട്ടുണ്ടാകും,ഫോണിലെ പാസ്‌വേഡ് ഒരിക്കലും പങ്കാളി നിങ്ങൾക്ക് പറഞ്ഞുതരില്ല, പങ്കാളിയുടെ ഫോണിൽ വരുന്ന കോളുകൾ എടുക്കാൻ നിങ്ങളെ അനുവദിക്കാറില്ല, നിങ്ങൾ കോളെടുത്താൽ ആശങ്കയോടെ നോക്കി നിൽക്കും, മെസേജിംഗ് ആപ്പുകളിലെ ചില പേരുകളിലെ ചാറ്റിംഗ് മാത്രം എപ്പോഴും ക്ലിയർ ചെയ്‌ത്‌ സൂക്ഷിക്കും.നിങ്ങളുടെ കോൾ എടുക്കാതിരിക്കുന്നതിന് വിവിധ കാരണങ്ങൾ പറയും.. ഈ സാഹചര്യങ്ങൾ നിങ്ങളുടെ ബന്ധത്തിൽ ഉണ്ടോയെന്ന് ശ്രദ്ധിക്കുക.

2) ജീവിത ശൈലിയിലുണ്ടാകുന്ന പെട്ടെന്നുള്ള മാറ്റം
ഇതുവരെ വസ്ത്ര ധാരണയിൽ അലസനായിരുന്ന പങ്കാളി പെട്ടെന്നൊരു ദിവസം മുതൽ അലക്കിത്തേച്ച വസ്ത്രങ്ങൾ ഇടുന്നു,പുതിയ പെർഫ്യൂമുകൾ പൂശാൻ തുടങ്ങിയ പങ്കാളി ജോലിക്ക് പോകുമ്പോഴും പെർഫ്യൂകൾ കൂടെക്കരുതുന്നു, പുതിയ ഭക്ഷണ രീതികളും ഡയറ്റും ക്രമീകരിക്കുന്നു, സംഗീതം, ഭക്ഷണം തുടങ്ങിയവയിലെ അഭിരുചി മാറുന്നു,നിങ്ങളോടൊപ്പം ടി.വി കാണാനിരിക്കാതെ ലാപ്‌ടോപ്പുമായി വേറൊരു മുറിയിലിരിക്കുന്നു… തുടങ്ങിയ ശീലങ്ങളും ശ്രദ്ധിക്കണം

ALSO READ:പിണങ്ങിയ പങ്കാളിയെ ഇണക്കാന്‍ ഈ അഞ്ച് മാര്‍ഗങ്ങള്‍ മാത്രം പരീക്ഷിച്ചാല്‍ മതി

3) ജോലിയ്ക്ക് പോകുന്ന ക്രമത്തിൽ മാറ്റം

രാവിലെ വീട്ടിൽ നിന്നിറങ്ങുന്ന പങ്കാളി രാത്രി വൈകിയും ഓഫീസിൽ ജോലിക്കിരിക്കുന്നു, ജോലിയുടെ ഭാഗമായി ധാരാളം യാത്രകൾ നടത്തുന്നു, ഓഫീസ് ആവശ്യങ്ങൾക്ക് പോയപ്പോൾ കഴിച്ചെന്ന കാരണത്താൽ വീട്ടിലെ ഭക്ഷണം കഴിക്കുന്നില്ല, രാത്രി വൈകിയും ജോലിയാവശ്യങ്ങൾക്കെന്ന പേരിൽ ലാപ് ട്ടോപ്പുമായി ഒറ്റയ്ക്കിരിക്കുന്നു.. തുടങ്ങിയവ ഏറെ ഗൗരവത്തോടെ കാണണം

4. പരസ്പര ബന്ധത്തിൽ വന്ന മാറ്റം

നിങ്ങളുടെ വ്യക്തിപരമായ ലക്ഷ്യങ്ങൾക്ക് വേണ്ടി പങ്കാളി കൂടുതൽ പ്രചോദനം നൽകുന്നു, നിങ്ങൾക്ക് വേണ്ടി അനവസരത്തിൽ വിലകൂടിയ സമ്മാനങ്ങൾ വാങ്ങുന്നു, അവരുടെ പ്ലാനുകളെക്കുറിച്ച് വ്യക്തമായ ഉത്തരങ്ങൾ നൽകാൻ പങ്കാളി തയ്യാറാകുന്നില്ല, തർക്കങ്ങളുണ്ടാക്കാൻ പങ്കാളി ശ്രമിക്കുകയും പിന്നീട് അത് പരിഹരിക്കാൻ തയ്യാറാകുകയും ചെയ്യുന്നില്ല,

5.കിടപ്പറയിൽ വന്ന പെട്ടെന്നുണ്ടായ മാറ്റം

നിങ്ങളുമായുള്ള ലൈഗിംക ബന്ധം പൂർണമായി ഒഴിവാക്കുകയോ കിടപ്പറയിൽ പതിവില്ലാത്ത രീതിയിൽ താത്പര്യം പ്രകടിപ്പിക്കുകയോ ചെയ്യും,പലപ്പോഴും കിടപ്പറയിൽ പുതിയ പരീക്ഷണങ്ങൾക്ക് പങ്കാളി മുൻകൈയെടുക്കുന്നു, എന്നാൽ കിടപ്പറയ്ക്ക് പുറത്ത് പങ്കാളി ഈ സ്‌നേഹം കാണിക്കുന്നില്ല

എന്നാൽ ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കുക ഈ ലക്ഷണങ്ങൾ കൊണ്ട് മാത്രം പങ്കാളി നിങ്ങളെ ചതിക്കണമെന്നില്ല. അഥവാ ഇത്തരം സാഹചര്യങ്ങളിൽ നിങ്ങൾ എത്തിപ്പെട്ടാൽ ഒരു മനശാസ്ത്രജ്ഞനെയോ കുടുംബ കൗൺസിലറെയോ കാണുന്നതാണ് നല്ലതായിരിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button