
ഗോഹട്ടി: അന്യ സമുദായത്തിലെ യുവാവിനെ പ്രണയിച്ചതിന് യുവതിയെ ഒരു സംഘം പുരുഷൻമാർ തെരുവിൽ ക്രൂരമായി മർദ്ദിച്ചു. ബംഗ്ലാദേശ് അതിർത്തിയിൽനിന്ന് 70 കിലോമീറ്റർ അകലെ വെസ്റ്റ് ഗാരോ ഹിൽ ജില്ലയിലാണ് സംഭവം. സംഘം പെൺകുട്ടിയെ നിലത്തിട്ട് ആക്രമിക്കുകയായിരുന്നു. പെണ്‍കുട്ടിയുടെ കൈ പിടിച്ചു തിരിച്ച സംഘത്തിലൊരാൾ മുടിയിൽ കുത്തിപ്പിടിച്ച് വയറിലും കാലുകളിലും ആഞ്ഞു ചവിട്ടുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നു.
ALSO READ:ഗര്‍ഭിണിയായ യുവതിക്ക് ക്രൂര മർദ്ദനം: യുവതിയുടെ ശരീരത്തിന്റെ പാതി ഭാഗം തളര്‍ന്നു
സംഘത്തിൽ ഒരാൾ ശക്തമായി പെണ്‍കുട്ടിയുടെ മുഖത്ത് മൂന്നു തവണ പ്രഹരിക്കുന്നുന്നതും വീഡിയോയിൽ കാണാം.സംഭവത്തിൽ സ്വമേധയ കേസെടുത്ത പോലീസ് വീഡിയോ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ പ്രധാന പ്രതിയായ ബിരേൻ സാംഗ്മ എന്നയാളെ അറസ്റ്റ് ചെയ്തു. ഗാരോ ആദിവാസി സമുദായത്തിൽപ്പെട്ടതാണ് പെണ്‍കുട്ടി. മറ്റൊരു സമുദായത്തിൽപ്പെട്ട യുവാവുമായി പെണ്‍കുട്ടി പ്രണയത്തിലായതാണ് മർദനത്തിനു കാരണമെന്നാണ് റിപ്പോർട്ട്. കൗണ്‍സിലിംഗിനു വിധേയായ പെണ്‍കുട്ടി സുരക്ഷിതയാണെന്നും സദാചാര പോലീസ് സംഘമാണ് ആക്രമിച്ചതെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിലെ മറ്റ് പ്രതികൾക്കായുള്ള അന്വേഷണം തുടരുകയാണ്.
Post Your Comments