Latest NewsNewsIndia

പത്തുവയസ്സുകാരിയെ പിതാവ് ബലാത്സംഗം ചെയ്തു

നോയിഡ: പത്തുവയസ്സുകാരിയെ പിതാവ് മാനഭംഗത്തിനിരയാക്കി. പരാതിയുമായി പോലീസ് സ്‌റ്റേഷനില്‍ എത്തിയത് കുട്ടിയുടെ അമ്മയാണ്. തിങ്കളാഴ്ച പോലീസ് കേസെടുത്തതോടെ ഒളിവില്‍ പോയ പിതാവിനെ അറസ്റ്റ് ചെയ്തു.

ശനിയാഴ്ചയാണ് മഹോബ ജില്ലയിലെ സുഭാഷ് നഗറില്‍ സംഭവം നടന്നത്. മദ്യലഹരിയില്‍ എത്തിയ പിതാവ് വീട്ടില്‍ ഒറ്റയ്ക്കായിരുന്ന മകളെ പീഡിപ്പിക്കുകയായിരുന്നുവെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. വൈദ്യപരിശോധനയില്‍ കുട്ടി പീഡനത്തിന് ഇരയായി എന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.

read also: യുപിയില്‍ മാനഭംഗത്തിനിരയായ പെണ്‍കുട്ടിയുടെ അച്ഛന്‌റെ സംസ്‌കാരം തടഞ്ഞ് അലഹബാദ് ഹൈക്കോടതി

ഈ ദമ്പതികള്‍ക്ക് മൂന്നു കുട്ടികളാണ് ഉള്ളത്. അമ്മ മറ്റു രണ്ടു കുട്ടികളെ സമീപ ഗ്രാമത്തിലെ പാടത്ത് ജോലിക്കു പോയപ്പോൾ ഒപ്പം കൊണ്ടുപോയിരുന്നു. പിതാവിനൊപ്പം വീട്ടിലുണ്ടായിരുന്നത് രണ്ടാമത്തെ മകളായ പത്തു വയസ്സുകാരി മാത്രമാണ്. ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മകള്‍ക്കു നേരെയുണ്ടായ അതിക്രമം അമ്മ അറിഞ്ഞത്. പിറ്റേന്നു തന്നെ മകളെയും കൂട്ടി പോലീസ് സ്‌റ്റേഷനില്‍ എത്തിയ അമ്മ പരാതി നല്‍കുകയായിരുന്നു. എട്ടു വയസ്സുകാരിയെ തിങ്കളാഴ്ച യു.പിയിലെ ഇറ്റയില്‍ പതിനെട്ടുകാരന്‍ മാനഭംഗപ്പെടുത്തിയ ശേഷം കൊലപ്പെടുത്തിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button