ദമാസ്‌കസ്: സിറിയയില്‍ വീണ്ടും വ്യോമാക്രമണം. ഹോംസ്സിലേയും ദമാസ്‌കസിലേയും വ്യോമത്താവളത്തിന് നേരെയാണ് മിസൈല്‍ ആക്രമണമുണ്ടായത്. അതേസമയം അമേരിക്ക ഈ വാര്‍ത്ത നിഷേധിച്ചു. ഇത്തരമൊരു ആക്രമണം നടത്തിയിട്ടില്ലെന്ന് അമേരിക്ക അറിയിച്ചു. സിറിയയില്‍ രാസായുധാക്രമണമുണ്ടായ പ്രദേശങ്ങള്‍ നാളെ പരിശോധിക്കാമെന്ന് റഷ്യ സമ്മതിച്ചതിന് പിന്നാലെയാണ് ഈ ആക്രമണം ഉണ്ടായിരിക്കുന്നത്.
ഹോസ് പ്രവിശ്യയിലെ സൈനിക നടപടി നിഷേധിച്ച് പെന്റഗണ്‍ രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം രാസയുധാക്രമണമുണ്ടായെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഇവിടം അമേരിക്ക ആക്രമിച്ചിരുന്നു. എന്നാല്‍ മിസൈല്‍വേധ സംവിധാനത്തിലൂടെ ആക്രമണം ചെറുത്തുവെന്ന് സിറിയ അവകാശപ്പെടുന്നു. ലെബനോനില്‍ നിന്നാണ് മിസൈലുകള്‍ തൊടുത്തത് എന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളും വരുന്നുണ്ട്. അങ്ങിനെയെങ്കില്‍ ആക്രമണത്തിന് പിന്നില്‍ ഇസ്രായേല്‍ വ്യോമസേനയാകുമെന്നും അല്‍ മസ്ദാര്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. ശനിയാഴ്ചയാണ് അമേരിക്കന്‍ സഖ്യസേന സിറിയയില്‍ വ്യോമാക്രമണം തുടങ്ങിയത്.
രാസാക്രണങ്ങളുണ്ടായ മേഖലയില്‍ പരിശോധന നടത്താന്‍ അന്താരാഷ്ട ഏജന്‍സിയെ അനുവദിച്ചതിന് പിന്നാലെ ഉണ്ടായ ആക്രമണം റഷ്യയേയും ചൊടിപ്പിച്ചിട്ടുണ്ട്. സിറിയയിലെ ആക്രമണത്തിന് കനത്ത തിരിച്ചടിയുണ്ടകുമെന്ന് ഇറാനും പ്രഖ്യാപിച്ചതോടെ മേഖലയില്‍ ഭീതി ഉയരുകയാണ്. സിറിയന്‍ വാര്‍ത്താ ഏജന്‍സിയായ സനയാണ് മിസൈല്‍ ആക്രമണ വാര്‍ത്ത പുറത്തുവിട്ടത്. ലെബനോന്‍ അതിര്‍ത്തിയില്‍ വന്‍ സ്‌ഫോടന ശബ്ദങ്ങള്‍ കേട്ടതായി സ്‌കൈ ന്യൂസും റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ ആക്രമണങ്ങള്‍ക്ക് പിന്നില്‍ ആരാണെന്ന് റിപ്പോര്‍ട്ടുകളില്‍ പറയുന്നില്ല. അതിന് പിന്നാലെ റഷ്യന്‍ സൈനിക വ്യൂഹവും മേഖലയില്‍ എത്തിച്ചു.
Post Your Comments