പലാമു: ആനകളെ മെരുക്കാന്‍ കന്നഡ പഠിക്കാനൊരുങ്ങി പാപ്പാന്മാർ. കര്‍ണാടകയിലെ ബന്ദിപ്പൂരില്‍ നിന്നും കൊണ്ടുവന്ന ആനകളെ മെരുക്കാനാണ് ജാര്‍ഖണ്ഡിലെ പലാമു കടുവാ സങ്കേതത്തിലെ പാപ്പാന്മാര്‍ കന്നഡ പഠിക്കുന്നത്. കഴിഞ്ഞ മാസമാണ് കാട്ടിലും സഞ്ചാരികള്‍ക്കൊപ്പവും പോകാനായി കാല്‍ ഭൈരവ്, സീത, കുട്ടിയാനയായ മുരുകേശന്‍ എന്നീ ആനകളെ ജാര്‍ഖണ്ഡിലെത്തിച്ചത്.
Read Also: 15ാം വയസില്‍ ‘നായിക’യായി ! വെള്ളിത്തിര കീഴടക്കാന്‍ ഒരു താരറാണി കൂടി
എന്നാൽ ഹിന്ദിക്കാരായ പാപ്പാന്മാര്‍ പറയുന്ന കാര്യങ്ങളൊന്നും ആനയ്ക്ക് മനസിലാകുന്നില്ല. കര്‍ണാടകയില്‍ നിന്നും ഹിന്ദിയും കന്നഡയും കൈകാര്യം ചെയ്യുന്ന പാപ്പാന്മാരെ വരുത്തിച്ചാണ് ഈ പ്രശ്‌നത്തിന് ഇപ്പോൾ പരിഹാരം കാണുന്നത്. ഒരു മാസം കൊണ്ട് ആനകളെ ഹിന്ദിയില്‍ മെരുക്കാമെന്നാണ് കരുതിയിരുന്നതെന്നും എന്നാൽ ഇതിന് കൂടുതൽ സമയമെടുക്കുമെന്നുമാണ് പാപ്പാന്മാർ വ്യക്തമാക്കുന്നത്.
Post Your Comments