കേരളക്കര ആകാംക്ഷയോടെ കാത്തിരുന്ന ലിജോ ജോസ് പെല്ലിശേരി ചിത്രം “ഈ.മ.യൗ” ഉടന്‍ റിലീസിന്. പല കാരണങ്ങള്‍ മൂലം രണ്ടു തവണയാണ് ചിത്രത്തിന്റെ റിലീസ് മാറ്റിവയ്ക്കേണ്ടി വന്നത്. സിനിമയുടെ നിര്‍മ്മാണം ഏറ്റെടുത്തതായി സംവിധായകന് ആഷിഖ് അബു ഫേസ്ബുക്കിലൂടെ അറിയിച്ചു. മെയ് നാലിനു ചിത്രം റിലീസ് ചെയ്യുമെന്നും ആഷിഖ് അറിയിച്ചു. സിനിമ യുടെ നിര്‍മ്മാണം നടത്തി വന്ന രാജേഷ് ജോര്‍ജ് കുളങ്ങരയില്‍ നിന്ന് സിനിമയുടെ മുഴുവന്‍ അവകാശവും ആഷിഖ് വാങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍.
പപ്പായ മീഡിയയും സന്തോഷ് ടി കുരുവിളയും ചേര്‍ന്ന് ചിത്രം വിതരണത്തിനെത്തിക്കും. രാജേഷ് ജോര്‍ജ് കുളങ്ങര സഹനിര്മ്മാതാവാകും. 25 ദിവസം ഷെഡ്യുള്‍ ചെയ്ത സിനിമ 18 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി ജനശ്രദ്ധ നേടിയിരുന്നു. ചെമ്പന്‍ വിനോദ്, വിനായകന്, ദിലീഷ് പോത്തന് എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. ഷൈജു ഖാലിദാണ് ക്യാമറ കൈകാര്യം ചെയ്യുന്നത്. പ്രശാന്ത് പിളള സംഗീതം നിര്‍വ്വഹിക്കുന്നു.
Post Your Comments