ദുബായ്: ദുബായിൽ വാഹനാപകടത്തിൽ പരുക്കേറ്റ കണ്ണൂർ മട്ടന്നൂർ തില്ലങ്കേരി സ്വദേശിക്ക് കോടതി ചെലവടക്കം രണ്ടു കോടി രൂപ (പതിനൊന്നര ലക്ഷം ദിർഹം) നഷ്ട പരിഹാരം. 2015 ഡിസംബറിലാണ് കഫ്റ്റീരിയ ജീവനക്കാരനായ അബ്ദുറഹിമാൻ ജോലി കഴിഞ്ഞു വീട്ടിലേയ്ക്കു മടങ്ങവേ അൽ ഐനിൽ വെച്ച് വാഹനാപകടം ഉണ്ടായത്.
Read Also: സ്വതന്ത്ര വിദ്യാർഥി ഹൌസിങ് കോംപ്ലക്സ് യാഥാർഥ്യമാക്കാനൊരുങ്ങി ദുബായ്
വാഹനാപകടം ഉണ്ടാക്കിയ യുഎഇ പൗരനെയും ഇൻഷുറൻസ് കമ്പനിയെയും പ്രതി ചേർത്ത് നഷ്ട പരിഹാരം ആവശ്യപ്പെട്ട് ദുബായ് കോടതിയിൽ നൽകിയ കേസിലാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. അബ്ദുറഹ്മാൻ അശ്രദ്ധമായി റോഡ് മുറിച്ചു കടന്നത് കൊണ്ടാണ് അപകടം ഉണ്ടായതെന്ന കാരണം ചൂണ്ടിക്കാട്ടി യുഎഇ പൗരനെ ശിക്ഷയിൽ നിന്നു ഒഴിവാക്കി വെറുതെ വിടാൻ അദ്ദേഹത്തിന്റെ അഭിഭാഷകൻ വാദിച്ചിരുന്നു. എന്നാൽ ഈ വാദം കോടതി തള്ളുകയായിരുന്നു.
Post Your Comments