ദുബായ്: സ്വതന്ത്ര വിദ്യാർഥി ഹൌസിങ് കോംപ്ലക്സ് യാഥ്യാർഥ്യമാക്കാനൊരുങ്ങി ദുബായ്. ദുബായ് അക്കാദമിക് സിറ്റിയിൽ 2020 ഓടെ ഇത് പ്രവർത്തനമാരംഭിക്കും. മാത്രമല്ല മുറിക്ക് വാടക നൽകുന്നതിനായി വിദ്യാർഥിക്കൾക്ക് പാർട്ട് ടൈം ജോലിയും ഇവർ വാഗ്ദാനം ചെയ്യുന്നുണ്ട്.
വിദ്യാർത്ഥികളുടെ ഭവന പദ്ധതിക്ക് നേതൃത്വം നൽകുന്നത് മൈരിഡ് ദുബായാണ്. 2,178 ജനങ്ങൾക്ക് ഇവിടെ ആതിഥ്യമരുളാൻ കഴിയും. 1,824 കിടപ്പ് മുറികളും ഉണ്ടാകും. വിവിധ സേവനങ്ങളോടൊപ്പം വിദ്യാർത്ഥികളെ പിന്തുണയ്ക്കാൻ നിരവധി റീട്ടെയിൽ ഔട്ട്ലെറ്റുകളുമായി മൈറാഡ് പങ്കാളിയായി. ഓരോ അപ്പാർട്ട്മെൻറിൻറെയും വാടക സംബന്ധിച്ച വിശദാംശങ്ങൾ അടുത്ത ആഴ്ച പുറത്തുവിടും.
read also: അബ്ര ക്യാപ്റ്റനെ അത്ഭുതപെടുത്തി ദുബായ് ഭരണാധികാരി
നിലവിൽ ദുബായ് ഇന്റർനാഷണൽ അക്കാഡമിക് സിറ്റിയിൽ പ്രവർത്തിക്കുന്ന കോളേജുകളിലും യൂണിവേഴ്സിറ്റികളിലും പഠിക്കുന്ന 24,000 ത്തിലേറെ വിദ്യാർത്ഥികൾ ഈ മേഖലയിൽ സ്വതന്ത്ര ഹൌസ് യൂണിറ്റുകൾ ലഭ്യമല്ല. ഇതൊരു പരിഹാരമായിരിക്കും ഈ വരൻ പോകുന്ന പദ്ധതി .
Post Your Comments