തിരുവനന്തപുരം: കിളിമാനൂരിലെ മുന്‍ റേഡിയോ ജോക്കി രാജേഷ് വധക്കേസില്‍ മുഖ്യപ്രതി അപ്പുണ്ണി കസ്റ്റഡിയില്‍. രാജേഷിന്റെ കൊലപാതകത്തില്‍ മൂന്നാംപ്രതിയാണ് അപ്പുണ്ണി. കൊലപാതകം നടത്തിയശേഷം ഒളിവില്‍ പോയ കായംകുളം അപ്പുണ്ണി എന്ന അപ്പുണ്ണിയെ ചെന്നൈയില്‍ നിന്നാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.
രണ്ടാഴ്ചയായി ചെന്നൈയില്‍ ഒളിവിലായിരുന്നു അപ്പുണ്ണി. രാജേഷിനെ ആക്രമിച്ചതില്‍ നേരിട്ട് പങ്കുള്ളയാളാണ് അപ്പുണ്ണി. അലി ഭായിക്ക് രാജേഷിനെ വെട്ടാനായി പിടിച്ചുകൊടുത്തത് അപ്പുണ്ണിയാണ് എന്നാണ് മൊഴി. ഇതുകൊണ്ടുതന്നെ അപ്പുണ്ണി കേസില്‍ മൂന്നാം പ്രതിയാകും. തമിഴ്നാട്ടിലും ആന്ധ്രയിലും മാറി മാറി ഒളിവിലായിരുന്നു അപ്പുണ്ണി. എവിടെനിന്നാണ് കസ്റ്റഡിയിലെടുത്ത് എന്ന് പൊലീസ് വ്യക്തമാക്കിയിട്ടില്ല.
അപ്പുണ്ണി ചെന്നൈയില്‍ ഉണ്ടെന്ന രഹസ്യംവിവരത്തിന്റെ അടിസ്ഥാനത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ പിന് തുടര്‍ന്നാണ് പൊലീസ് അപ്പുണ്ണിയെ കസ്റ്റഡിയിലെടുത്തത്. അലീഭായിയാണ് തനിക്ക് ക്വട്ടേഷന്‍ നല്‍കിയതെന്ന് അപ്പുണ്ണി പൊലീസിനോട് പറഞ്ഞു.അപ്പുണ്ണിയെ രഹസ്യ കേന്ദ്രത്തില്‍ പൊലീസ് ചോദ്യംചെയ്യുകയാണ്. ഇതിനുശേഷം ആയിരിക്കും അപ്പുണ്ണിയുടെ അറസ്റ്റ് രേഖപ്പെടുത്തുകയെന്നും അന്വേഷണസംഘം അറിയിച്ചു.
അതേസമയം കൊലപാതകത്തിലെ ഒന്നാം പ്രതി സത്താറിനെ രണ്ട് ദിവത്തിനുള്ളില്‍ നാട്ടിലെത്തിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
കേസില്‍ അറസ്റ്റിലായ 5 പേര് ഇപ്പോള്‍ ജയിലിലാണ്. കേസിലെ രണ്ടാം പ്രതി അലീഭായിയെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുള്ള അപേക്ഷ തിങ്കഴാഴ്ച കോടതിയില്‍ സമര്‍പ്പിക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. കേസില്‍ ഖത്തറിലെ വ്യവസായി അബ്ദുള്‍ സത്താറിനെ ഒന്നാം പ്രതിയാക്കിയിരുന്നു. ബിസിനസില്‍ പങ്കാളിയാക്കാമെന്ന വന്‍ ഓഫറാണ് കൊല നടത്താന്‍ സത്താര്‍ അലിഭായിക്ക് നല്‍കിയതെന്ന് പൊലീസ് പറഞ്ഞു.
Also Read : അലിഭായിയെ പിടിച്ച് വെട്ടിലായി പോലീസ്, ഒപ്പം ഭയവും, കാരണം ഇതാണ്
Post Your Comments