ആലപ്പുഴ: റേഡിയോ ജോക്കി മടവൂര്‍ പടിഞ്ഞാറ്റേല ആശാ നിവാസില്‍ രാജേഷ് കുമാറിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ പ്രതി കളത്തില്‍ വീട്ടില്‍ വി.അപ്പുണ്ണി പോലീസ് കസ്റ്റഡിയില്‍നിന്നു രക്ഷപ്പെട്ടു. ആലപ്പുഴയില്‍ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നതിനിടെ ഭക്ഷണം കഴിക്കാന്‍ ഹോട്ടലില്‍ കയറിയപ്പോഴാണ് അപ്പുണ്ണി രക്ഷപ്പെട്ടത്.2018 മാര്‍ച്ച് 27നു പുലര്‍ച്ചെ 1.30നു മടവൂരിലെ സ്റ്റുഡിയോയിലാണു രാജേഷ് കൊല്ലപ്പെട്ടത്.
ഖത്തറിലുള്ള വ്യവസായി ഓച്ചിറ സ്വദേശി അബ്ദുല്‍ സത്താറിന്റെ ക്വട്ടേഷന്‍ പ്രകാരം അപ്പുണ്ണിയും സംഘവുമാണ് രാജേഷിനെ കൊലപ്പെടുത്തിയതെന്നാണ് പോലീസ് റിപ്പോര്‍ട്ട്.ഖത്തറിൽ വ്യവസായിയായിരുന്ന സത്താറിന്റെ കുടുംബ ജീവിതം തകർത്തതിലുള്ള വിരോധമാണ് കൊലപാതകത്തിന് കാരണമെന്ന് കേസിലെ മുഖ്യപ്രതിയായ അലിഭായി ചോദ്യം ചെയ്യൽവേളയിൽ പറഞ്ഞിരുന്നു.
മുൻപ് ഖത്തറിൽ ജോലി ചെയ്യവേ രാജേഷ് സത്താറിന്റെ ഭാര്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്നു. രാജേഷുമായുള്ള ബന്ധത്തിന്റെ പേരിൽ സത്താറിന്റെ ഭാര്യ സത്താറിൽനിന്ന് അകന്നു. ബിസിനസ് തകരുകയും സത്താർ കടക്കെണിയിലാകുകയും ചെയ്തു. പിന്നാലെ വിവാഹ മോചനം തേടുകയും ചെയ്തു.
ഇക്കഴിഞ്ഞ ഇരുപത്തിയേഴാം തീയതി പുലർച്ചെ രണ്ടോടെയാണ് റേഡിയോ ജോക്കിയും നാടൻപാട്ട് ഗായകനുമായ മടവൂർ സ്വദേശി രാജേഷിനെ റിക്കാർഡിംഗ് സ്റ്റുഡിയോയിൽ അക്രമി സംഘം വെട്ടിക്കൊലപ്പെടുത്തിയത്.
Post Your Comments