![](/wp-content/uploads/2018/04/abuse-against-child-2.png)
ലക്നൗ: മാതാപിതാക്കള്‍ക്കൊപ്പം വിവാഹ ചടങ്ങിനെത്തിയ ബാലികയെ കൗമാരക്കാരൻ പീഡിപ്പിച്ചു കൊലപ്പെടുത്തി. വിവാഹത്തില്‍ സംബന്ധിക്കാനെത്തിയ ഒരു പതിനെട്ടുകാരന് എട്ടു വയസുകാരിയെ സമീപത്തെ പണി തീരാത്ത വീടിനുള്ളിലേക്കു വലിച്ചിഴച്ചുകൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. വിവാഹച്ചടങ്ങുകൾ ഉയർന്ന ശബ്ദത്തിൽ, പാട്ടിന്റെ അകമ്പടിയോടെ നടന്നതിനാലാണ് പെൺകുട്ടിയുടെ ശബ്ദം ആരും കേൾക്കാതിരുന്നതെന്നാണ് സൂചന.
Read Also: അറബ് യുവതിയുമായി അവിഹിത വേഴ്ച നടത്തിയ പ്രവാസി യുവാവിന് കിട്ടിയത് എട്ടിന്റെ പണി
ബാലികയെ കാണാതായതിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നടത്തിയ തെരച്ചിലിലാണ് മദ്യലഹരിയില്‍ നിലത്തുകിടന്ന കൗമാരക്കാരന്റെ സമീപത്ത് ബാലികയുടെ മൃതദേഹം കണ്ടെത്തിയത്. പതിനെട്ടുകാരനെതിരെ പോക്സോ നിയമപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തതായി പോലീസ് അറിയിച്ചു.
Post Your Comments