ഭോപ്പാല്‍: രാജ്യത്ത് 2000 രൂപ നോട്ടുകള്‍ വിപണിയില്‍ നിന്ന് അപ്രത്യക്ഷമാകുന്നുവെന്നും പിന്നില്‍ വന്‍ ഗൂഡാലോചനയുണ്ടെന്നും മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്. ഷാജപുരില്‍ നടന്ന കര്‍ഷക സംഗമത്തില്‍
പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നോട്ട് നിരോധനത്തിന് മുന്‍പ് 15 ലക്ഷം കോടിയുടെ നോട്ടുകളാണ് പ്രചാരത്തിലുണ്ടായിരുന്നത്.
എന്നാല്‍ നിരോധനശേഷം ഇത് 16,50,000 രൂപയായി വര്‍ധിച്ചു. 2000 രൂപയുടെ നോട്ട് എല്ലായിടത്തും ലഭ്യമാക്കിയ ശേഷവും വിപണിയില്‍ നിന്നും ഇതേ നോട്ടുകള്‍ കാണാതാവുകയാണ്. കാശില്ലാതെ കാലിയായിക്കിടക്കുന്ന എടിഎമ്മുകള്‍ മധ്യപ്രദേശില്‍ ഏറെയുണ്ട്. ഇവയെ ബന്ധപ്പെടുത്തിയായിരുന്നു ചൗഹാന്റെ പ്രസ്താവന.
എവിടേയ്ക്കാണ് രണ്ടായിരത്തിന്റെ നോട്ടുകള്‍ മാറുന്നത്. ആരാണ് ഇത് പൂഴ്ത്തിവയ്ച്ച് പണത്തിന്റെ കുറവ് സൃഷ്ടിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. സര്‍ക്കാര്‍ ഈ വിഷയത്തില്‍ കര്‍ശന നടപടി സ്വീകരിയ്ക്കും. പ്രശ്നം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും ചൗഹാന് അറിയിച്ചു.
Post Your Comments