Latest NewsKeralaNews

നോട്ടു നിരോധനത്തിന്റെയും ജി എസ് റ്റി യുടെയും പ്രതിസന്ധികളിൽ നിന്ന് രാജ്യം വളർച്ചയിലേക്ക് : ലോകബാങ്ക് പറയുന്നു.

ന്യൂഡൽഹി: നോട്ടു നിരോധനത്തിന്റെയും ചരക്കു സേവന നികുതിയുടെയും പ്രതിസന്ധികളിൽ നിന്നും ആശങ്കകളിൽ നിന്നും രാജ്യം മുക്തമായതായും ഈ വർഷം രാജ്യം 7.3 % സാമ്പത്തിക വളർച്ച കൈവരിക്കുമെന്നും ലോകബാങ്ക് റിപ്പോർട്ട്. അടുത്ത വർഷം (2019 ) ഇത് 7.5% ആയി ഉയരുമെന്നും ലോകബാങ്ക് പറയുന്നു. ആറ് മാസം കൂടുമ്പോള്‍ ലോകബാങ്ക് തയ്യാറാക്കുന്ന സൗത്ത് ഏഷ്യ ഇക്കണോമിക് റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പരാമര്‍ശിക്കുന്നത്.

ഇന്ത്യൻ സാമ്പത്തിക വളർച്ചയുടെ പുരോഗതി കാരണം ദക്ഷിണേഷ്യയുടെ വളര്‍ച്ച 2018ല്‍ 6.9 ശതമാനത്തിലെത്തിക്കുമെന്നും 2019ല്‍ 7.1 ശതമാനത്തിലെത്തിക്കുമെന്നും റിപ്പോര്‍ട്ടില്‍‍ ചൂണ്ടിക്കാണിക്കുന്നു. എന്നാൽ ഇന്ത്യയിലെ തൊഴിലവസരങ്ങൾ ആശങ്ക സൃഷ്ടിക്കപ്പെടുന്നതാണെന്ന് ലോക ബാങ്ക് റിപ്പോർട്ട് പറയുന്നുണ്ട്. ഇന്ത്യന്‍‍ നയങ്ങളുടെ കാഴ്ചപ്പാട്, ആഭ്യന്തര തലത്തിലുള്ള താല്‍പ്പര്യം, ആഭ്യന്തര ഉപഭോഗം എന്നീ ഘടകങ്ങളാണ് ഇന്ത്യയുടെ വളര്‍ച്ചയെ സഹായിക്കുന്ന ഘടകമെന്നും ഇവർ പറയുന്നു.

ഇന്ത്യയ്ക്ക് ജോലി നിരക്ക് കൃത്യമായി പാലിക്കപ്പെടണമെങ്കില്‍ പ്രതിവര്‍ഷം 8.1 മില്യണ്‍ തൊഴിലവസരങ്ങളാണ് സൃഷ്ടിക്കേണ്ടത് എന്ന് ദക്ഷിണേഷ്യയുടെ മുഖ്യ സാമ്പത്തിക വിദഗ്ദന്‍ മാര്‍ട്ടിന്‍ രാമ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments

Related Articles


Back to top button