ചെന്നൈ: എഴുപത്തിയേഴുകാരിയായ സ്ത്രീയുടെ പെന്‍ഷന്‍ അധികൃതർ നിഷേധിച്ചു.കാരണം പറഞ്ഞതാകട്ടെ വിചിത്രമായ കാരണവും. പെൻഷൻ വാങ്ങാൻ എത്തിയ വൃദ്ധ ചുവന്ന പൊട്ട് നെറ്റിയിൽ തോട്ടിരുന്നു, വിധവ എങ്ങനെ പൊട്ടിടുമെന്നായിരുന്നു അധികൃതരുടെ ചോദ്യം. ഭര്‍ത്താവ് മരിച്ച സ്ത്രീ പൊട്ട് തൊടില്ലെന്ന് ചൂണ്ടിക്കാണിച്ച ഉദ്യോഗസ്ഥന്‍ അപേക്ഷയില്‍ നെറ്റിയില്‍ ചാരം പൂശിയ പുതിയ ഫോട്ടോ പതിപ്പിക്കണമെന്നും പറഞ്ഞു.
നാല്‍പത് വര്‍ഷത്തെ വിവാഹ ജീവിതത്തിന് ശേഷമാണ് ഇവരുടെ ഭര്‍ത്താവ് മരിച്ചത്. ഭര്‍ത്താവിന്റെ മുന്‍ ഓഫീസിലെത്തിയ സ്ത്രീയ്ക്കും മരുമകള്‍ക്കുമാണ് ഉദ്യോഗസ്ഥരില്‍ നിന്ന് ദുരനുഭവം നേരിട്ടത്. വേറെ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്ന മക്കള്‍ ജോലി സ്ഥലങ്ങളിലേയ്ക്ക് മടങ്ങുന്നതിന് മുന്നോടിയായി നിയമപരമായ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ എത്തിയതായിരുന്നു ഇവര്‍. ചെന്നൈ പോര്‍ട്ട് ട്രസ്റ്റിലെ ജീവനക്കാരനായിരുന്നു ഇവരുടെ ഭര്‍ത്താവ്.
വിധവ പെൻഷന് അപേക്ഷിക്കാൻ എത്തിയതായിരുന്നു വൃദ്ധ. ഇവർ ഓഫിസിൽ എത്തിയപ്പോൾ ഉദ്യോഗസ്ഥൻ ഉറങ്ങുകയായിരുന്നു. ഇയാൾ ഉണർന്നത് മുതൽ ഇവരോട് മോശമായ രീതിയിൽ പെരുമാറുകയായിരുന്നു.
Leave a Comment