Latest NewsKeralaNews

കാസർഗോഡും മലപ്പുറത്തും അപ്രഖ്യാപിത ഹർത്താൽ: വാഹനങ്ങൾ തടയുന്നു : കണ്ണൂരിൽ കടകൾ അടപ്പിക്കുന്നു

കാസർഗോഡ് /മലപ്പുറം :കാസർകോട്ടും മലപ്പുറത്തും അപ്രഖ്യാപിത ഹർത്താൽ. ജസ്റ്റിസ് ഫോര്‍ ആസിഫ എന്ന പേരില്‍ സോഷ്യല്‍മീഡിയയില്‍ ആഹ്വാനം ചെയ്ത ജനകീയ ഹര്‍ത്താലില്‍ വടകരയിലും, കണ്ണൂരിലും, തളിപറമ്പിലും കടകള്‍ അടപ്പിച്ചു. കടകള്‍ തുറക്കാനെത്തിയവരെ നിര്‍ബന്ധപൂര്‍വം കടകള്‍ അടപ്പിക്കുകയായിരുന്നു.തളിപ്പറമ്പിൽ അജ്ഞാതസംഘത്തില്‍ പെട്ടയുവാക്കള്‍ വാഹനങ്ങള്‍ തടയുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. പോലീസ് എത്തിയപ്പോള്‍ ഓടിരക്ഷപ്പെട്ട സംഘത്തെ കണ്ടെത്താന്‍ അന്വേഷണം നടത്തിവരികയാണ്.

കാസർഗോഡ് ജില്ലയിൽ . ദേശീയ പാതയില്‍ നായന്‍മാര്‍മൂല, എരിയാല്‍ എന്നിവിടങ്ങളില്‍ ആളുകള്‍ സംഘംചേര്‍ന്ന് വാഹനങ്ങള്‍ തടയുന്നുണ്ട്. മലപ്പുറത്തും സംഘം ചേർന്ന് വാഹനങ്ങൾ തടയുകയും കടകൾ അടപ്പിക്കുകയും ചെയ്യുന്നുണ്ട്. അതേ സമയം ഉത്തരവാദിത്വമില്ലാത്ത സംഘടനകള്‍ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ അംഗികരിക്കാനാവില്ലെന്ന് ജില്ലാ ഭരണകൂടവും പോലിസും വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button