KeralaLatest NewsNews

പോലീസിന്റെ അഴിഞ്ഞാട്ടം കുട്ടികളിലും : അടിയേറ്റ് കുട്ടിക്ക് ഗുരുതര പരിക്ക്

മലപ്പുറം: ഹര്‍ത്താല്‍ ദിനത്തില്‍ പോലീസിന്റെ അഴിഞ്ഞാട്ടം കുട്ടികളിലും. വെളിയങ്കോട് സ്വദേശി കരീമിന്റെ മകന്‍ അജ്മലിനാണ് പരിക്കേറ്റത്. രണ്ട് പോലീസുകാര്‍ ലാത്തികൊണ്ട് അടിക്കുകയായിരുന്നെന്ന് അജ്മല്‍ പറയുന്നു. അജ്മലിന്റെ തലയ്ക്കാണ് പരിക്കേറ്റത്.സംസ്ഥാനത്ത് ഹര്‍ത്താലെന്ന പേരില്‍ സാമൂഹ്യമാധ്യമങ്ങളില്‍ നടന്ന വ്യാജ പ്രചാരണം പലയിടങ്ങളിലും ഫലത്തില്‍ ഹര്‍ത്താലായി മാറുകയായിരുന്നു. വടക്കന്‍ ജില്ലകളിലാണ് പ്രശ്നം രൂക്ഷമായിരിക്കുന്നത്. വിവിധ ഇടങ്ങളില്‍ ആളുകള്‍ വഴി തടയുകയും വാഹനയാത്രക്കാരെ ഭീഷണിപ്പെടുത്തുകയും കടകള്‍ അടപ്പിക്കുകയും ചെയ്തു. ഏതെങ്കിലും സംഘടനയുടെ പേരിലല്ല ഹര്‍ത്താലനുകൂലികള്‍ സംഘടിച്ചിരിക്കുന്നത്. രാവിലെ മുതല്‍ തന്നെ സംഘം ചേര്‍ന്ന് വാഹനങ്ങള്‍ തടഞ്ഞിരുന്നു.

പൊന്നാനി പോലീസ് വന്ന് ജീപ്പില്‍ നിന്ന് ഇറങ്ങിയതോടെ ലാത്തികൊണ്ട് മര്‍ദ്ദിക്കുകയായിരുന്നെന്ന് സംഭവം കണ്ട വ്യക്തി പറയുന്നു. വന്നേരി പോലീസ് നേരത്തെ തന്നെ സ്ഥലത്ത് ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ പ്രകോപനമായ നിലപാടൊന്നും സ്വീകരിച്ചിരുന്നില്ല. എന്നാല്‍ പൊന്നാനി പോലീസ് വന്നതോടെ ഒരു പ്രകോപനവും കൂടാതെ കുട്ടിയെ മര്‍ദ്ദിക്കുകയായിരുന്നെന്ന് കണ്ടു നിന്നവര്‍‍ പറയുന്നു. പത്താം ക്ലാസ് വിദ്യാര്‍ത്ഥിയാണ് അജ്മല്‍.

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടിയില്‍ കടകള്‍ തുറന്നവരെ ഭീഷണിപ്പെടുത്തി അടപ്പിച്ചു ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. വാഹനങ്ങള്‍ തടയുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച കേരളം നിശ്ചലമാവുമെന്നും രാത്രി 12 മുതല്‍ നാളെ രാത്രി 12 വരെ ഹര്‍ത്താലാണെന്നുമാണ് സൂമൂഹ മാധ്യമങ്ങളില്‍ സന്ദേശം പ്രചരിച്ചത്. വ്യാജ സന്ദേശം പിന്നീട് യഥാര്‍ത്ഥ ഹര്‍ത്താലായി മാറുകയായിരുന്നു. മലപ്പുറം ജില്ലയിലെ മഞ്ചേരിയിലും കോഴിക്കോട്, ബേപ്പൂര്‍, വടകര മേഖലയിലും ബസുകള്‍ തടഞ്ഞു. കണ്ണൂര്‍ ജില്ലയില്‍ പലയിടങ്ങളിലും കടകള്‍ അടപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button