KeralaLatest NewsIndiaNews

ഹര്‍ത്താലുമായി യാതൊരു ബന്ധവുമില്ല : ലീഗ്‌

തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയില്‍ എട്ടു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു കൊന്ന സംഭവത്തിനെതിരെ സാമൂഹ്യമാധ്യമങ്ങള്‍ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലുമായി ലീഗിന് യാതൊരു ബന്ധവുമില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ഹര്‍ത്താലിന് ലീഗിന്‌റെ പിന്തുണയുണ്ടെന്ന കാര്യം വ്യാജമായി സൃഷ്ടിച്ച വാര്‍ത്തയായിരുന്നുവെന്നും മജീദ് പറഞ്ഞു.

മരിച്ച പെണ്‍കുട്ടിയുടെ കുടുംബത്തിന് നീതി ലഭിക്കുമെന്ന് ഉറപ്പ് വരുത്താന്‍ നിയമസഹായമുള്‍പ്പടെയുള്ള കാര്യങ്ങളുമായി അവസാനം വരെ മുസ്ലീം ലീഗ് കൂടെ നില്‍ക്കും. ജമ്മുവിന് പുറത്ത് കേസിന്‌റെ വിചാരണ നടത്തണമെന്ന് കുട്ടിയുടെ രക്ഷിതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇത് നടപ്പിലാക്കുവാന്‍ സുപ്രീം കോടതിയില്‍ പോകുന്ന കാര്യം ആലോചനയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button