Latest NewsNewsIndia

സർക്കാർ വാക്ക് പാലിച്ചില്ല: വീണ്ടും പ്രക്ഷോഭത്തിനൊരുങ്ങി കര്‍ഷക കർഷകർ

മും​ബൈ: മഹാരാഷ്ട്രയിൽ വീണ്ടും കര്‍ഷക പ്രക്ഷോഭം. സർക്കാർ നൽകിയ വാക്ക് പാലിക്കാത്തതിനെ തുടർന്നാണ് കർഷകർ വീണ്ടും പ്രക്ഷോപത്തിനൊരുങ്ങുന്നത്. ജൂണ്‍ ഒന്നു മുതല്‍ വീണ്ടും ലോങ് മാര്‍ച്ച് നടത്താനാണ് ഇവരുടെ തീരുമാനം. ഫെബ്രുവരിയിലെ പ്രതിഷേധത്തിന് ശേഷം സര്‍ക്കാര്‍ ന​ൽ​കി​യ ഉ​റ​പ്പു​ക​ൾ പാ​ലി​ച്ചി​ല്ലെ​ന്ന് അ​ഖി​ലേ​ന്ത്യ കി​സാ​ൻ സ​ഭ(​എ​ഐ​കെ​എ​സ്) ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ജി​ത്ത് ന​വേ​ലെ പ​റ​ഞ്ഞു.

also read:ഇനി വരുന്ന ദിവസങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതെന്ന് മന്‍ കി ബാത്തില്‍ മോദി

മധ്യപ്രദേശ്, രാജസ്ഥാന്‍, പഞ്ചാബ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കർഷകർ ജൂണിൽ നടക്കുന്ന ലോങ് മാർച്ചിൽ പങ്കെടുക്കും. . ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ നാ​സി​ക്കി​ല്‍ നി​ന്ന് ആ​രം​ഭി​ച്ച ലോംങ് മാ​ർ​ച്ചി​ൽ 20,000ലേ​റെ ക​ർ​ഷ​ക​രാണ് പ​ങ്കെ​ടു​ത്തത്. സമാനമായ രീതിയിൽ വമ്പിച്ച കർഷക പങ്കാളിത്വത്തോടെ മാർച്ച് നടത്താനാണ് തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button