ന്യൂഡല്‍ഹി: ഇനി വരുന്ന ദിവസങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതെന്ന് മന്‍ കി ബാത്തില്‍ മോദി. കൂടാതെ ഇന്ന് യുവാക്കളിലും സ്ത്രീകളിലും കുട്ടികളിലും പാവപ്പെട്ടവരിലും ശുഭാപ്തി വിശ്വാസം ഉടലെടുത്തിരിക്കുന്നു. പുതിയ ഇന്ത്യക്കായുള്ള നമ്മുടെ സ്വപ്നം സാക്ഷാത്കരിക്കാന്‍ ഈ ആത്മവിശ്വാസം സഹായിക്കുമെന്നും മന്‍ കി ബാത്തിലൂടെ പ്രധാനമന്ത്രി പറഞ്ഞു.
Also Read : മന്‍ കി ബാത്തിന്റെ മാതൃകയില്‍ കാം കി ബാത്തുമായി സിദ്ധരാമയ്യ
വരും ദിവസങ്ങള്‍ കര്‍ഷകര്‍ക്ക് വേണ്ടിയുള്ളതായതുകൊണ്ടാണ് കൃഷിയുമായി ബന്ധപ്പെട്ട് സര്‍ക്കാറിന് ധാരാളം കത്തുകള്‍ ലഭിക്കുന്നത്. ദൂരദര്‍ശനിലെ ഡി.ഡി കിസാന്‍ ചാനല്‍ എല്ലാ കര്‍ഷകരും കണ്ട് അതില്‍ പറയുന്ന കാര്യങ്ങള്‍ സ്വന്തം കൃഷിയിടത്തില്‍ പ്രാവര്‍ത്തികമാക്കണമെന്നും മോദി ആവശ്യപ്പെട്ടു. സര്‍ക്കാറിന് ലഭിച്ച കത്തുകളും ഇ- മെയിലുകളും വായിച്ചുകൊണ്ടാണ് മന്‍കി ബാതിന്റെ 42ാമത് എഡിഷന്‍ പ്രധാനമന്ത്രി തുടങ്ങിയത്.
മഹാത്മാഗാന്ധിയുടെ 150ാമത് ജന്‍മവാര്‍ഷികാഘോഷങ്ങള്‍ ഈ വര്‍ഷം തുടങ്ങാനിരിക്കുകയാണ്. ഗാന്ധിജിക്ക് കൃഷിയും മണ്ണുമായി എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്നു തന്നെ വ്യക്തമാകും. കാര്‍ഷികോത്പന്നങ്ങള്‍ക്ക് ന്യായ വില നല്‍കി കര്‍ഷകരെ സഹായിക്കാനുള്ള ഏറ്റവും വലിയ തീരുമാനം ഇത്തവണത്തെ ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരുന്നുവെന്നും മോദി വ്യക്തമാക്കി.
Post Your Comments