Latest NewsNewsIndia

കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ : കത്വ കേസ് കാശ്മീരിന് പുറത്തേക്ക് മാറ്റണമെന്ന് പെൺകുട്ടിയുടെ കുടുംബം

ന്യൂഡൽഹി: ജമ്മു കശ്‍മീരിലെ കത്വയില്‍ എട്ടുവയസ്സുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ കേസിന്റെ വിചാരണ സംസ്ഥാനത്തിന് പുറത്തേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് പെണ്‍കുട്ടിയുടെ കുടുംബം ഇന്ന് സുപ്രീം കോടതിയെ സമീപിച്ചേക്കും. കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ ഉണ്ടാകുന്ന സാഹചര്യത്തിലാണ് നീക്കം. കേസ് അന്വേഷണം നിഷ്പക്ഷമായി നടക്കണമെങ്കില്‍ വിചാരണ സംസ്ഥാനത്തിന് പുറത്ത് നടത്തണമെന്നാണ് ആവശ്യം.

ബാര്‍ കൗണ്‍സില്‍ നിയോഗിച്ച അഞ്ചംഗ അഭിഭാഷക സംഘം കത്വയില്‍ എത്തി വിവരങ്ങള്‍ ശേഖരിക്കും.ജനുവരി 10 നാണ് കത്വായിലെ രസന ഗ്രാമത്തിലെ പെണ്‍കുട്ടിയെ വീടിന് പരിസരത്ത് നിന്ന് കാണാതാകുന്നത്. മുസ്‌ലിം നാടോടികളായ ബക്കര്‍വാള്‍ വിഭാഗക്കാരിയായ ഈ എട്ടുവയസുകാരിയുടെ പിതാവ് മുഹമ്മദ് യൂസഫ് ജനുവരി 12ന് ഹീരാനഗര്‍ പൊലീസ് സ്റ്റേഷനില്‍ ഇതുസംബന്ധിച്ച് പരാതി നല്‍കിയിരുന്നു.

ഉച്ചയ്ക്ക് 12.30 ഓടെ വീടിനടുത്തുള്ള വനപ്രദേശത്ത് കുതിരയെ മേയ്ക്കാനായി കൊണ്ടുപോയ മകള്‍ തിരികെയെത്തിയിട്ടില്ല എന്നായിരുന്നു പരാതി. ഏഴു ദിവസങ്ങള്‍ക്ക് ശേഷം കുട്ടിയുടെ മൃതദേഹം ഭീകരമായ മുറിവുകളോടെ പരിസരത്തെ വനപ്രദേശത്തുനിന്നും ലഭിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button