മലപ്പുറം: ജമ്മു കശ്മീരിലെ കഠ്‌വയിൽ എട്ടുവയസ്സുകാരിയെ ക്രൂര പീഡനത്തിനിരയാക്കി കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന വ്യാജ ഹര്‍ത്താലില്‍ വിമാനങ്ങളും വൈകി. കോഴിക്കോട് വിമാനത്താവളത്തിൽനിന്നുള്ള രണ്ടു വിമാനങ്ങളാണ് വൈകിയത്. ഹർത്താലിൽ പൈലറ്റുമാർക്ക് എത്താൻ കഴിയാതിരുന്നതിനെത്തുടർന്നാണ് ഇത് സംഭവിച്ചത്. 1.15നാണ് 11.15നുള്ള ദോഹ വിമാനം പുറപ്പെട്ടത്. 11.20നുള്ള ഷാർജ വിമാനം 1.40നും പുറപ്പെട്ടു.എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളാണ് രണ്ടും.
read also: ഹര്‍ത്താല്‍: പിടിയിലായവരിലേറെയും എസ് ഡി പി ഐ -ലീഗ് പ്രവര്‍ത്തകര്‍, 20 പോലീസുകാര്‍ക്ക് പരിക്ക്
എന്നാൽ വിമാനത്താവളത്തിലെ പ്രിപെയ്ഡ് ടാക്സികൾ ഓടാതിരുന്നതിനാൽ യാത്രക്കാർക്കു വേണ്ടി കെഎസ്ആർടിസി പ്രത്യേക സർവീസ് നടത്തി.
അതിനിടെ മലപ്പുറത്തെ മൂന്നു തീരദേശ പൊലീസ് സ്റ്റേഷൻ പരിധികളിൽ സമൂഹമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്ത ഹർത്താലിൽ അക്രമസംഭവങ്ങളുണ്ടായതിനെത്തുടർന്ന് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരാഴ്ചത്തേയ്ക്കാണ് തിരൂർ, താനൂർ, പരപ്പനങ്ങാടി സ്റ്റേഷൻ പരിധികളിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചത്.
Post Your Comments