KeralaLatest NewsNewsIndia

ഇന്ന് ഹര്‍ത്താല്‍?, സത്യാവസ്ഥ ഇതാണ്

തിരുവനന്തപുരം: ജമ്മു കശ്മീരിലെ കത്വയില്‍ എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്ത് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് ഇന്ന് ഹര്‍ത്താല്‍ എന്ന് സോഷ്യല്‍ മീഡിയകളില്‍ വാര്‍ത്ത വ്യാപകമായി പ്രചരിച്ചിരുന്നു. എന്നാല്‍ ഇത് വ്യാജ വാര്‍ത്തയാണ്. ഒരു സംഘടനയുടെയും പിന്തുണയില്ലാതെ നടത്തുന്ന ഹര്‍ത്താലാണ് ജനങ്ങള്‍ സഹകരിക്കണമെന്നുമാണ് വാര്‍ത്ത. ഇത് വ്യാജമാണെന്നറിയാതെ നിരവധി പേരാണ് ഷെയര്‍ ചെയ്യുന്നത്.

also read:നാളെ വീണ്ടുമൊരു ഹര്‍ത്താല്‍

ഏപ്രില്‍ രണ്ടിന് കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നിയമഭേദഗതിക്കെതിരെ പ്രതിഷേധിച്ച് തൊഴിലാളി സംഘടനകളും ഏപ്രില്‍ ഒന്‍പതിന് ഉത്തരേന്ത്യയില്‍ ദലിത് വിഭാഗത്തില്‍പ്പെട്ടവര്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ദലിത് സംഘടനകളും ഹര്‍ത്താല്‍ നടത്തിയിരുന്നു.

ഈ മാസം ആരംഭിച്ച് ആദ്യ രണ്ട് തിങ്കളാഴ്ചയും ഹര്‍ത്താലായിരുന്നു. ഇതിനിടെയാണ് ഈ തിങ്കളാഴ്ചയും ഹര്‍ത്താല്‍ എന്ന് ആരോ വ്യാജ പ്രചരണം ആരംഭിച്ചത്. വാസ്തവമറിയാതെ നിരവധിയാളുകളാണ് ഇന്നു ഹര്‍ത്താലാണെന്ന വ്യാജ സന്ദേശം ഷെയര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. ഹര്‍ത്താലിന് യുഡിഎഫ് പിന്തുണയുണ്ടെന്നും വ്യാജന്‍മാര്‍ പ്രചരിപ്പിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button