Latest NewsCricketSports

നടുവിന് പരിക്കേറ്റതിനാൽ അടുത്ത മത്സരത്തിൽ കളിക്കുമോ? കിടിലൻ മറുപടിയുമായി ധോണി

കിങ്‌സ് ഇലവന്‍ പഞ്ചാബുമായുള്ള മത്സരത്തിനിടയില്‍ നടുവിന് പരിക്കേറ്റ ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോണി വെള്ളിയാഴ്ച നടക്കുന്ന രാജസ്ഥാന്‍ റോയല്‍സിനെതിരേയുള്ള മത്സരത്തില്‍ കളിക്കുമെന്ന് റിപ്പോർട്ട്. മൊഹാലിയില്‍ നടന്ന മത്സരത്തില്‍ പരിക്കേറ്റിട്ടും ധോണി തകർപ്പൻ പ്രകടനം കാഴ്ച വെച്ചിരുന്നു.

എന്നാൽ ധോണി അടുത്ത മത്സരത്തിനുണ്ടാകില്ലേ എന്ന ആശങ്കയായിരുന്നു ആരാധകർക്ക്. ദൈവം എനിക്ക് ആവശ്യമുള്ള കരുത്ത് തന്നിട്ടുണ്ട്. നടുവ് ഉപയോഗിച്ചല്ല താന്‍ ബാറ്റ് ചെയ്യാറുള്ളതെന്നും കൈയ്യുകളാണ് ഉപയോഗിക്കുന്നതെന്നും ധോണി വ്യക്തമാക്കി. മാത്രവുമല്ല, മൂന്ന് ദിവസത്തിന് ശേഷമാണ് ചെന്നൈയുടെ അടുത്ത മത്സരമെന്നും അതുകൊണ്ട് തന്നെ ആശങ്കയ്ക്ക് വകയില്ലെന്നും ക്യാപ്റ്റന്‍ കൂള്‍ പറയുകയുണ്ടായി.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button