ജയ്പൂര്‍: മൂന്ന് കുട്ടികള്‍ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍. രാജസ്ഥാനിലെ ബര്‍മറിലാണ് സംഭവം നടന്നത്. മരിച്ചത് ദളിത് വിഭാഗത്തില്‍പ്പെട്ട രണ്ട് പെണ്‍കുട്ടികളും മുസ്‌ലീം വിഭാഗത്തില്‍പെട്ട ആണ്‍കുട്ടിയുമാണ്. ശാന്തി,(12) മധു (13), ദശല്‍ ഖാന്‍ (17) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
വ്യാഴാഴ്ച രാത്രി എന്റെ മകള്‍ ശാന്തിയും സഹോദരിയുടെ മകന്‍ മധുവും ഞങ്ങള്‍ക്കൊപ്പമാണ് ഉറങ്ങാന്‍ കിടന്നത്. എന്നാല്‍ അവരെ രണ്ട് പേരെയും ഇടയ്ക്ക് ഉണര്‍ന്നപ്പോള്‍ കാണാനില്ലായിരുന്നു. മരത്തിന് മുകളില്‍ ഇവരുടെ മൃതദേഹം തൂങ്ങിയ നിലയില്‍ കണ്ടെത്തിയത് വെള്ളിയാഴ്ച രാവിലെയാണ്. ആരോ അവരെ ബലമായി പിടിച്ചുകൊണ്ടുപോയതാണെന്നാണ് കരുതുന്നത്. ശാരീരികമായി പീഡിപ്പിച്ച ശേഷം കുട്ടികളെ കെട്ടിത്തൂക്കുകയായിരുന്നുവെന്നാണ് പെണ്‍കുട്ടിയുടെ പിതാവായ ബൈറു മെഗ്‌വാള്‍ പറഞ്ഞത്. ഇന്ത്യന്‍ എക്‌സ്പ്രസാണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്.
read also: മലയാളി പ്രവാസി യുവാവ് കമ്പനി ഓഫീസില്‍ തൂങ്ങി മരിച്ചു
ദശല്‍ ഖാനു മരിച്ച പെണ്‍കുട്ടികളുമായി പരിചയമുണ്ടായിരുന്നു. അവര്‍ സുഹൃത്തുക്കളായിരുന്നു എന്നാണ് അറിഞ്ഞത്. എന്നാല്‍ എന്താണ് മരണകാരണം എന്ന് മനസിലാകുന്നില്ലെന്ന് ദശലിന്റെ ബന്ധു സുമര്‍ ഖാന്‍ പറയുന്നു.
താന്‍ മകന്‍ ആത്മഹത്യ ചെയ്തത് തന്നെയാണ് എന്നാണ് വിശ്വസിക്കുന്നതെന്ന് ദശല്‍ ഖാന്റെ പിതാവ് കാസിം ഖാന്‍പറഞ്ഞു. കുറച്ചുദിവസങ്ങളായി അവന്‍ വീട്ടില്‍ വരാറില്ലായിരുന്നുവെന്നും എന്താണ് സംഭവിച്ചതെന്ന് അറിയില്ലെന്നും പിതാവ് പറയുന്നു.
അതേസമയം, കുട്ടികള്‍ മരിച്ച സ്ഥലത്ത് നാല് പേരുടെ കാലടിപ്പാടുകള്‍ ഉണ്ടായിരുന്നതായി നാട്ടുകാരില്‍ ചിലര്‍ സാക്ഷ്യപ്പെടുത്തുന്നു. ഇവര്‍ മൂന്ന് പേരും അല്ലാത്ത മറ്റാര്‍ക്കോ സംഭവം നടക്കുമ്പോള്‍ ഇതില്‍ പങ്കുണ്ടെന്നാണ് കരുതുന്നതെന്ന് പെണ്‍കുട്ടികളുടെ ബന്ധുവായ ബൈറാറാം മെഗ്വാളും പറയുന്നു. ഇത്തരമൊരു വാദത്തെ പോലീസ് തള്ളിക്കളഞ്ഞു. പ്രാഥമിക പരിശോധനയില്‍ ആത്മഹത്യയാണെന്നാണ് വ്യക്തമായതെന്നും കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നും പോലീസ് പറയുന്നു.
Post Your Comments