കൊല്ലം : തിരയില്‍പ്പെട്ട് യുവാവിനെ കാണാതായി. ഇന്നലെ രാത്രിയിൽ കൊല്ലം ബീച്ചിലെ തിരയില്‍പ്പെട്ടാണ് യുവാവിനെ കാണാതായത്. കുണ്ടറ ചെറുമൂട് സ്വദേശി ആനന്ദന്റെ മകന് അജിത് (25) നെയാണ് കാണാതായത്.
ഇയാള്‍ക്കൊപ്പം കടലിലിറങ്ങിയ രണ്ടു പേര് നീന്തി രക്ഷപ്പെട്ടെങ്കിലും അജിത്തിനെ തിരയില്‍പ്പെട്ട് കാണാതാവുകയായിരുന്നു. ഇയാള്‍ക്കായി തിരച്ചില്‍ നടന്നു വരികയാണ്. കോസ്റ്റല്‍ പോലീസിനേയും മറൈന്‍ എന്‍ഫോഴ്സ്മെന്റിനേയും വിവരം അറിയിച്ചിട്ടുണ്ടെന്ന് തഹസില്‍ദാര്‍ അറിയിച്ചു
Post Your Comments