കോഴിക്കോട്•കത്വ, ഉന്നോവോ സംഭവങ്ങളില്‍ പ്രതിഷേധിച്ച് ആര്.എം.പിയുടെ യുവജനസംഘടനയായ റെവല്യൂഷണറി യൂത്ത് പ്രവര്‍ത്തകര്‍ ആര്.എസ്.എസിന്റെ ദാര്‍ശനിക ഗ്രന്ഥമായ വിചാരധാര കത്തിച്ചു. ആര്.എസ്.എസിന്റെ രണ്ടാമത്തെ സര്‍സംഘചാലക് ആയിരുന്ന മാധവ സദാശിവ ഗോള്‍വാക്കര്‍ രചിച്ച ഗ്രന്ഥമാണ് വിചാരധാര.
സംഘപരിവാര്‍ പ്രയോഗിച്ചുകൊണ്ടിരിക്കുന്ന വംശീയതയിലധിഷ്ടിതമായ വെറുപ്പിന്റെ രാഷ്ട്രീയത്തില്‍ നിന്നുമാണ് കൊച്ചു കുട്ടികള്‍ക്ക് നേരെ പോലും ഇത്തരം അതിക്രമം അരങ്ങേറുന്നത്. മുസ്ലീങ്ങള്‍ രാജ്യത്തിന് ഭീഷണിയാണെന്ന തരത്തില്‍ അവതരിപ്പിക്കുന്ന വിചാരധാരയാണ് ആര്.എസ്.എസിന്റെ വിദ്വേഷ രാഷ്ട്രീയത്തിന്റെ പ്രാമാണിക ഗ്രന്ധമെന്നും റവല്യൂഷണറി യൂത്തിന്റെ ഒഞ്ചിയം ബ്ലോക്ക് സെക്രട്ടറി ടി.കെ സിബി പറഞ്ഞു.
കശ്മീരിയായ മുസ്ലീം പെണ്‍കുട്ടി ആയത് കൊണ്ട് മാത്രമാണ് കൊല്ലപ്പെട്ട പെണ്‍കുട്ടിക്ക് ഇത്തരമനുഭവം ഉണ്ടായത്. ഇന്ത്യയിലെ ബ്രാഹ്മണിക് ഭരണകൂടത്തിന് കീഴില്‍ ദളിതരും മുസ്ലീങ്ങളും അനുഭവിക്കുന്ന പീഡനങ്ങള്‍ക്കെതിരെ നിരന്തര പോരാട്ടം നടത്താന്‍ തെരുവുകള്‍ സജ്ജമാകണമെന്നും റവല്യൂഷണറി യൂത്ത് അഭിപ്രായപ്പെട്ടു.
Post Your Comments