മഞ്ചേശ്വരം: മദ്യപാനം ഒടുവിൽ വൃദ്ധന്റെ ജീവനെടുത്തു. മദ്യമെന്ന് കരുതി അബദ്ധത്തില്‍ കളനാശിനിയെടുത്തു കുടിക്കുകയായിരുന്നു. മഞ്ചേശ്വരം ഉദ്യാവാര്‍ സ്വദേശിയായ ഭോജപെര്‍ഗട്ടെ (70)ആണ് മരിച്ചത്. വിഷം ഉള്ളിൽ ചെന്ന് അവശനായ ഭോജപെര്‍ഗട്ടെയെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ ഇയാൾ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഭോജപെര്‍ഗട്ടെ തെയ്യം കലാകാരനാണ്.
ALSO READ:മദ്യപാനികളെ ആശങ്കയിലാഴ്ത്തി പുതിയ പഠന റിപ്പോര്‍ട്ട്
Post Your Comments