Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsKeralaNewsIndia

വിളവ് തിന്നുന്ന ‘വേലി’കളെയും ‘വയ്യാവേലി’കളെയും കൊണ്ട് നിറഞ്ഞ പോലീസ് തലപ്പത്തെക്കുറിച്ച് ഹരീഷ് വാസുദേവന്‍

കൊച്ചി: പോലീസ് അതിക്രമങ്ങൾ അതിരുവിടുകയാണ്, പിണറായി സർക്കാർ വന്ന ശേഷം കസ്റ്റഡി മരണങ്ങൾ പോലും തുടർക്കഥയാകുകയാണ്. വാഴപ്പുഴയിൽ നിരപരാതിയ ചെറിയപ്പക്കാരനെ രാത്രയ്ക്ക് രാതി പോലീസ് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തി. സംസ്ഥാനത്തെ ക്രമാസമാധാനനി ആകെ തകർന്നു. ഇതാണ് ഇന്ന് കേരളത്തിൽ നടക്കുന്നത്. പോലീസില്‍ ക്രിമിനലുകള്‍ക്ക് വാഴാന്‍ അവസരം കൊടുക്കുന്നത് ഭരണകൂടം തന്നെ ആണ് എന്നാണ് പരിസ്ഥിതി, സാമൂഹ്യ പ്രവര്‍ത്തകന്‍ ആയ ഹരീഷ് വാസുദേവന്‍ പറയുന്നത്. സംസഥാന പോലീസിനെ ശക്തമായ ഭാഷയിലാണ് ഹരീഷ് വാസുദേവന്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വിമർശിച്ചത്.

സംസ്ഥാന പോലീസിന്റെ നിലയ്ക്ക് നിർത്താൻ സംസ്ഥാന സർക്കാരിന് പോലും കഴിയാത്ത അവസ്ഥയാണ് നിലവിലുള്ളത്.ഹരീഷിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്…

പൊലീസിലെ ക്രിമിനലുകളെ വിവാദമുണ്ടാകുമ്ബോള്‍ ആറ് മാസത്തേക്ക് സസ്‌പെന്‍ഷന്‍ ചെയ്യുക എന്നതില്‍ കവിഞ്ഞു ഒരു ശിക്ഷയും നല്‍കാനോ പിരിച്ചുവിടാനോ മാറിമാറി വരുന്ന സര്‍ക്കാരുകള്‍ക്ക് താല്‍പ്പര്യമില്ല. സസ്‌പെന്‍ഷന്‍ ജനത്തെ പറ്റിക്കാനുള്ള അതാത് ആഭ്യന്തര മന്ത്രിമാരുടെ വെറും ഒരു അടവാണ്.

ആലുവ റൂറല്‍ എസ്പി എവി ജോര്‍ജിനെതിരെ ക്രിമിനല്‍ തെളിവുകള്‍ ഉണ്ടായിട്ടും അയാളെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. പറവൂര്‍ സ്വദേശിയായ ശ്രീജിത്തിനെ കേരള പോലീസിലെ ക്രിമിനലുകള്‍ കൊന്ന കേസ് അന്വേഷിക്കുന്നത് ഐജി ശ്രീജിത്താണ്. എസ്പി ആയിരിക്കുമ്ബോള്‍ ഗുണ്ടകളുമായി വഴിവിട്ട ബന്ധവും ഓദ്യോഗിക പദവി ദുരൂപയോഗിച്ചു ഗുണ്ടാപ്പണി ചെയ്തതും ഒക്കെ തെളിവ് സഹിതം ചൂണ്ടിക്കാട്ടി ശ്രീജിത്തിനു എതിരെ നടപടി സ്വീകരിക്കാന്‍ ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് വിധിച്ചിട്ടും, ഇയാളെപ്പോലൊരാളെ സര്‍വ്വീസില്‍ വെച്ചുകൊണ്ടിരിക്കാമോ എന്ന്ഡിജിപി വരെ അന്വേഷണ റിപ്പോര്‍ട്ടുകള്‍ കൊടുത്തിട്ടും, വ്യാജസിമ്മുകള്‍ ഉപയോഗിച്ച്‌ പ്രതികളുമായി ഒത്തുകളിച്ചു എന്ന് കണ്ടെത്തിയ ശേഷവും, ആചാരമായി ഒരു സസ്‌പെന്‍ഷന്‍, അത്ര തന്നെ !

ഇനി ഇതാവര്‍ത്തിക്കരുത് എന്ന വെറും പേരിനൊരു താക്കീത് ഉത്തരവായിറക്കിയ ശേഷം വീണ്ടും വീണ്ടും പ്രമോഷന്‍ കൊടുത്താണ് സര്‍ക്കാര്‍ അയാളെ സ്നേഹിച്ചത്. അന്നത്തെ എസ്പി ഇന്ന് ഐജി !! അങ്ങേരാണ് പൊലീസിലെ ക്രിമിനലുകളെപ്പറ്റി അന്വേഷിക്കുന്നത് എന്നത് അശ്ലീലമായി ഇന്നാട്ടിലെ പ്രതിപക്ഷത്തിന് പോലും തോന്നുന്നില്ല !! കൂട്ടുകച്ചവടമാണ്.

also read:വയല്‍ക്കിളികളെ ആക്ഷേപിച്ച സഖാവ് ജി സുധാകരനിലെ പ്രകൃതി സ്‌നേഹിയെ തുറന്നുകാട്ടി ഹരീഷ് വാസുദേവൻ

കൊടും ക്രിമിനലും അഴിമതിക്കാരനും ആണെന്ന് മാധ്യമങ്ങള്‍ തെളിവ് സഹിതം പലവട്ടം റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള ടോമിന്‍ തച്ചങ്കരി അനുഷ്ഠാന സസ്പെന്ഷനുകള്‍ കഴിഞ്ഞു മുടക്കമില്ലാതെ പ്രമോഷനുകളുമായി പോലീസ് ആസ്ഥാനത്ത് സുപ്രധാന പോസ്റ്റില്‍ ! ഇപ്പോള്‍ എഡിജിപി പോസ്റ്റില്‍, ഏത് സമയത്തും സംസ്ഥാന പൊലീസ് സേനയുടെ തലപ്പത്ത് !!

ഇത്തരം ‘ആചാര സസ്പെന്ഷനുകള്‍’ അനുഷ്ഠിച്ചു ഡിപ്പാട്ടമെന്റില്‍ വിരാജിക്കുന്ന, കൈയില്‍ ചോര പുരണ്ടിട്ടുള്ള യേമാന്മാരുടെ നിരയുണ്ട് പോലീസ് വകുപ്പില്‍. ഈ ഗുരുതരസ്ഥിതി അറിഞ്ഞിട്ടും അവരെ ശമ്ബളം കൊടുത്ത് പാലൂട്ടി വളര്‍ത്തുന്നത് അതിന്റെ ഗുണം നേരിട്ടോ അല്ലാതെയോ കിട്ടുന്ന ആഭ്യന്തരമന്ത്രിമാര്‍ തന്നെയാണ്. അതിനു പിന്തുണയേകുന്ന രാഷ്ട്രീയ നേതൃത്വങ്ങള്‍ ആണ്.

താല്‍ക്കാലിക പൊളിറ്റിക്കല്‍ ഗിമ്മിക്കുകള്‍ക്ക് അപ്പുറം ഇക്കാര്യത്തില്‍ നിയമസഭയില്‍ തുടര്‍ച്ചയായ എന്ത് ഇടപെടലാണ് നാളിതുവരെ ഉണ്ടായത്??? സസ്‌പെന്‍ഷന്‍ നാടകങ്ങള്‍ കൊണ്ട് താല്‍ക്കാലിക ജനരോഷത്തെ നേരിടുന്ന പരിപാടി മതി, ഈ ഡിപ്പാര്‍ട്ട്മെന്റിലെ ക്രിമിനലുകളെ പുറത്താക്കാന്‍ ഗൗരവമായ ഒരു സര്‍ജറിയും വേണ്ട എന്ന കാര്യത്തില്‍ കക്ഷിരാഷ്ട്രീയ സമവായം ഉണ്ടെന്നു വേണം കരുതാന്‍. വിനായകനെയും സെക്രട്ടേറിയേറ്റ് നടയില്‍ സമരമിരുന്ന ശ്രീജിത്തിന്റെ സഹോദരനെയും കൊന്നവര്‍ സര്‍വ്വീസില്‍ തിരിച്ചെത്തി സസുഖം വാഴുന്നതില്‍ ഭരണകൂടത്തിന് ആശങ്കയില്ല, അവര്‍ നാളെ എന്നെയോ നിങ്ങളെയോ തേടി വരും. നാളെ നമ്മള്‍ ചത്താലും സസ്‌പെന്‍ഷനില്‍ എല്ലാം അവസാനിക്കും.

ഷാഡോ പൊലീസ് പോലുള്ള ഓമനപ്പേരില്‍ പോലീസില്‍ സ്വന്തമായി ഗുണ്ടപ്പട വെക്കരുത് എന്ന് കൃത്യമായ സര്‍ക്കുലര്‍ ഉണ്ടായിട്ടും ഈ എമാന്മാരുടെ മൂക്കിന് താഴെത്തന്നെ നിയമവിരുദ്ധമായി പോലീസ് സേനയില്‍ ഗുണ്ടാപ്പടയെ പരിപാലിക്കാനും, തോന്നിയവരെയൊക്കെ വീട്ടില്‍ക്കേറി മര്‍ദ്ദിക്കാനും അറസ്റ്റ് ചെയ്യാനും കൊല്ലാനും ഒക്കെ എവി ജോര്‍ജുമാര്‍ക്ക് ധൈര്യം കൊടുക്കുന്നത് ഈ സമവായ പിന്തുണയാണ്. നിയമവിരുദ്ധമായി സ്‌പെഷ്യല്‍ ഗുണ്ടാപ്പടയെ തീറ്റിപോറ്റിയ എസ്പിയ്ക്കെതിരെ സസ്പെന്ഷന് അപ്പുറം ഒരു പുല്ലും നടക്കില്ലെന്ന് ആരെക്കാളും നന്നായി അയാള്‍ക്കറിയാം. പിണറായി വിജയന്‍ എന്ന ആഭ്യന്തരമന്ത്രിയുടെ പ്രസ്താവനകളെ അതുകൊണ്ട് തന്നെ പൊലീസിലെ ക്രിമിനലുകള്‍ പുച്ഛിച്ചു തള്ളും, ഇതെത്ര കണ്ടതാ..

ക്രിമിനലുകളെ പോലീസ് ഫോഴ്‌സില്‍ നിന്ന് പിരിച്ചുവിടാതെ ഒരു ഒത്തുതീര്‍പ്പിനും ഇല്ലെന്ന് കൊല്ലപ്പെട്ട നിരപരാധിയുടെ വീട്ടുകാരോട് ഐക്യപ്പെടുന്ന ഒരു മലയാളിയും പറയണം. അല്ലാത്തതൊക്കെ പൊലീസിലെ ക്രിമിനലിസത്തോടുള്ള ഒത്തുതീര്‍പ്പാണ്.

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button