Latest NewsNewsIndia

ഡൽഹിയിലെ നഴ്സ് സമരം ശക്തമാകുന്നു

ന്യൂഡല്‍ഹി•യുണൈറ്റഡ് നഴ്സസ് അസോസിയേഷന്റെ നേതൃത്വത്തിൽ ഡൽഹി പഞ്ചാബി ബാഗ് മഹാരാജ അഗ്രാസൻ ആശുപത്രിയിൽ നഴ്സുമാർ അഞ്ചാം ദിവസവും അതിശക്തമായി തുടരുന്നു. ഇന്ന് നടന്ന ചർച്ചയിൽ ആശുപത്രിയുടെ മേധാവി ഡോക്ടർ സുശീൽ ഗുപ്ത ( രാജ്യസഭാ എം പി ആം ആദ്മി പാർട്ടി ) ഒരു തരത്തിലുള്ള ഒത്തു തീർപ്പിനും തയ്യാറായില്ല. കൂടാതെ ന്യായമായ അവകാശങ്ങൾക്കുവേണ്ടി സമരം ചെയ്യുന്ന നഴ്സുമാരെ ഭാഷയുടെ അടിസ്ഥാനത്തിൽ ഭിന്നിപ്പിക്കുന്ന തരത്തിലുള്ള തികച്ചും മോശമായ സമീപനമാണ് സ്വീകരിച്ചത്.

മലയാളി നഴ്സുമാർ അവരുടെ കുടുംബത്തിൽ നിന്നും അകന്ന് മൈലുകൾ താണ്ടി എവിടെയും എത്ര മോശമായ സാഹചര്യത്തിലും ജോലി ചെയ്യാൻ തയ്യാറാവുന്നവരാണ്. എന്നാൽ ഉത്തരേന്ത്യയിലുള്ള നഴ്സുമാർ കുടുംബത്തിൽ നിന്നും അകന്ന് ജോലി ചെയ്യാൻ വിസമ്മതിക്കുന്നവരും ആണ് എന്ന് അദ്ദേഹം പറയുകയുണ്ടായി. ഞാൻ സർക്കാരിന്റെ ഒരു ഭാഗമായിരിക്കുന്നു എന്നുള്ള ഒറ്റ കാരണം കൊണ്ട് മാത്രമാണ് നിങ്ങൾക്ക് ഇത്തരത്തിൽ സമരം ചെയ്യാൻ സാധിക്കുന്നത്, അല്ലാത്ത പക്ഷം മറ്റു തരത്തിലുള്ള പല കഠിനമായ നടപടികൾ നഴ്സുമാർ നേരിടേണ്ടി വരുമായിരുന്നു എന്നും ഡോക്ടർ സുശീൽ ഗുപ്‌ത ചർച്ചയിൽ പറയുകയുണ്ടായി.

സമരം അതിശക്തമായി മുൻപോട്ടു തുടരുവാൻ യു.എന്‍.എ തീരുമാനിച്ചു. തിങ്കളാഴ്ച ലേബർ കമ്മീഷണർ അടക്കമുള്ള ആളുകളെ കണ്ടു എത്രയും വേഗം നഴ്സുമാരുടെ സമരം പരിഹരിക്കാൻ ഉള്ള നടപടികളുമായി മുൻപോട്ടു പോകും. ഒത്തു തീർപ്പാകാത്ത പക്ഷം അതിശക്തമായ പ്രഷോഭ പരിപാടികൾക്ക് ഡൽഹി സാക്ഷ്യം വഹിക്കുമെന്ന് യു.എന്‍.എ നേതാക്കൾ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button