FoodVishu

വിഷുവിന് സ്വാദിഷ്ടമായ കണിയപ്പം ഉണ്ടാക്കാം

ചേരുവകള്‍

പച്ചരി : 1 കിലോ
ശര്‍ക്കര : 1 കിലോ
ചെറുപഴം : 2 കിലോ
മൈദാ : 200 ഗ്രാം
വെള്ള ഏലയ്ക്ക : 10 എണ്ണം (പൊടിച്ചത്)
കറുത്ത എള്ള് : 1 1/2 ടേബിള്‍
അപ്പക്കാരം : 1/4 ടേബിള്‍ സ്പൂണ്‍
എണ്ണ : 1/2 ലിറ്റര്‍
തേങ്ങാ കൊത്ത് : നെയ്യില്‍ വറുത്തെടുത്തത്

തയ്യാറാക്കുന്ന വിധം

പച്ചരി 2 – 3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത വക്കുക. ശേഷം നന്നായി കഴുകി വെള്ളം കളഞ്ഞെടുക്കുകുക .മിക്‌സ്റില്‍ അരി പുട്ടിനു പൊടിക്കുന്നത് പോലെ വലിയ തരികളായി പൊടിച്ചെടുക്കുക്കുക. വെള്ളം തൊടാതെ വേണം പൊടിച്ചെടുക്കാന്‍. ഒരു അരിപ്പ ഉപയോഗിച്ചു അരി തരിച്ചെടുക്കുക . ചെറുപഴം നന്നായി അരച്ചെടുക്കുക.ഒരു പാത്രത്തില്‍ 2 ഗ്ലാസ് വെള്ളവും ശര്‍ക്കരയും ഇട്ട് അടുപ്പില്‍ വച്ച് പാനി ഉണ്ടാക്കുക. ശര്‍ക്കര നന്നായി ഉരുകി കഴിഞ്ഞാല്‍ തീ അണച്ചു ചൂടാറുവാന്‍ വക്കുക .ഒരു വലിയ പാത്രത്തില്‍ അരിപ്പൊടിയും ശര്‍ക്കരപാവും കൂടി യോജിപ്പിക്കുക.

ഇതിലേക്ക് പഴം അരച്ചത്, മൈദ, ഏലക്കാപ്പൊടി, അപ്പക്കാരം, എള്ള് എന്നിവ ചേര്‍ത്തിളക്കുക. മൈദയും പഴവും ചേര്‍ക്കുന്നത് മൃദുത്വംം കിട്ടാന്‍ വേണ്ടിയിട്ടാണ്. ദോശമാവ് പോലെ ഉള്ള പരുവം ആയിരിക്കണം. ഇത് കുറഞ്ഞത് 4 മണിക്കൂര്‍ വെക്കണം.വറുക്കാന്‍ നേരത്തു വറുത്തു വച്ചിരിക്കുന്ന തേങ്ങാക്കൊത്തു ചേര്‍ത്ത് നന്നായി ഇളക്കുക. പാനില്‍ (ചീന ചട്ടി ) എണ്ണ ഒഴിച്ച് ചൂടാക്കാന്‍ വക്കുക. ചൂടായാല്‍ ഓരോ തവി മാവ് എടുത്ത് പാനിന്റെ നടുവില്‍ ഒഴിച്ചു കൊടുക്കുക. ഒരു വശം മൊരിഞ്ഞു കഴിഞ്ഞാല്‍ മറുവശവും പതുക്കെ മറിച്ചിട്ട് വറുത്തെടുക്കുക.

shortlink

Related Articles

Post Your Comments

Related Articles


Back to top button