ചേരുവകള്‍
പച്ചരി : 1 കിലോ
ശര്‍ക്കര: 1 കിലോ
മൈദാ :200 ഗ്രാം
ചെറുപഴം : 2 എണ്ണം
എണ്ണ : 1/2 ലിറ്റര്‍
വെള്ള ഏലക്കായ : 10 എണ്ണം (പൊടിച്ചത് )
കറുത്ത എള്ള് : 1 1 / 2 ടേബിള്‍ സ്പൂണ്‍
അപ്പക്കാരം :1/ 4 ടേബിള്‍ സ്പൂണ്‍
തേങ്ങാ കൊത്ത് : നെയ്യില്‍ വറുത്തെടുത്ത്
തയ്യാറാക്കുന്ന വിധം;
പച്ചരി 2 – 3 മണിക്കൂര്‍ വെള്ളത്തില്‍ കുതിര്‍ത്ത് വെച്ച ശേഷം നന്നായി കഴുകി വെള്ളം ഊറ്റിക്കളയണം. പുട്ടിനു പൊടിക്കുന്നത് പോലെ വലിയ തരികളായി വെള്ളം തൊടാതെ ഇത് പൊടിച്ചെടുക്കണം. ഒരു തരിപ്പ ഉപയോഗിച്ചു ഇത് തരിച്ചെടുക്കണം. ഒരു പാത്രത്തില്‍ 2 ഗ്ലാസ് വെള്ളവും ശര്‍ക്കരയും ഇട്ട് അടുപ്പില്‍ വച്ച് പാനി ഉണ്ടാക്കുക. ശര്‍ക്കര നന്നായി ഉരുകി കഴിഞ്ഞാല്‍ തീ അണച്ചു ചൂടാറുവാന്‍ വെക്കണം.
ചെറുപഴം നന്നായി അരച്ചെടുക്കണം. ഒരു വലിയ പാത്രത്തില്‍ അരിപ്പൊടിയും ശര്‍ക്കരപാവും കൂടി യോജിപ്പിക്കുക. ഇതിലേക്ക് പഴം അരച്ചത്, മൈദ, ഏലക്കാപ്പൊടി, അപ്പക്കാരം, എള്ള് എന്നിവ ചേര്‍ത്തിളക്കുക. ദോശമാവ് പരുവത്തിൽ ആക്കിയ മാവ് നാല് മണിക്കൂറോളം വെക്കണം.
മാവ് എടുക്കുമ്പോൾ തേങ്ങാക്കൊത്തു ചേര്‍ത്ത് നന്നായി ഇളക്കുക. ചീന ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടായാല്‍ ഓരോ തവി മാവ് എടുത്ത് പാനിന്റെ നടുവില്‍ ഒഴിച്ചു കൊടുക്കുക. ഒരു വശം മൊരിഞ്ഞു കഴിഞ്ഞാല്‍ മറുവശവും പതുക്കെ മറിച്ചിട്ട് വറുത്തെടുക്കാവുന്നതാണ്.
Post Your Comments