ശിവാനി ശേഖര്‍
പ്രതീക്ഷിച്ചതിലും നേരത്തെ കണിക്കൊന്നകൾ പൂത്തപ്പോൾ കാലാവസ്ഥാ വ്യതിയാനംമൂലമാണെന്ന ചർച്ചകളിൽ നമ്മൾ മലയാളികൾ സജീവമാകുന്നു! എന്നാൽ ചില പഠനങ്ങൾ സൂചിപ്പിക്കുന്നത് കണിക്കൊന്നയുടെ പൂക്കാലം, സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് മുകളിൽ വരുന്ന സമയത്തിനനുസരിച്ചാണെന്നാണ് ! ഉത്തരായനം തുടങ്ങുന്ന സൂര്യൻ ഭൂമദ്ധ്യരേഖയ്ക്ക് മുകളിൽ വരുന്ന ദിവസം മാർച്ച് 21 ആണ്!
പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ “ഇ. കുഞ്ഞിക്കൃഷ്ണന്റെ” അഭിപ്രായത്തിൽ , സൗരയൂഥത്തിലെയും, ആകാശഗംഗയിലെയും ചില പ്രതിഭാസങ്ങൾ മൂലം എല്ലാ വർഷങ്ങളിലും സൂര്യൻ ഭൂമദ്ധ്യരേഖയ്ക്കഭിമുഖമായി വരുന്ന സമയത്തിൽ 20 മിനിറ്റോളം വ്യത്യാസമുണ്ടാകുന്നു. ഈ മാറ്റങ്ങൾക്കനുസരിച്ച് കലണ്ടറിൽ വ്യത്യാസങ്ങൾ വരുത്തിയാൽ മാത്രമേ വിഷുക്കാലം കൃത്യമായി ഗണിക്കാനാവൂ. കൊന്നപ്പൂ മാത്രമല്ല, പ്ലാവ്,മാവ് ഒക്കെയും പൂക്കുന്നതിൽ വ്യത്യാസങ്ങളുണ്ട് .അതൊന്നും നമ്മൾ ശ്രദ്ധിക്കുന്നില്ലെന്നു മാത്രം! അപ്പോ കണിക്കൊന്ന കാലം തെറ്റി പൂത്തതല്ല, മറിച്ച് ഇലകൾ കൊഴിച്ച് നില്ക്കുന്ന അവസ്ഥയിൽ സൂര്യായനം അനുസരിച്ച് വെയിലേല്ക്കുന്നതിനനുസരിച്ച് പൂക്കുന്നതാണ്! കാലഹരണപ്പെട്ട കലണ്ടർ തീയതികളാണ് കണിക്കൊന്ന കാലം തെറ്റിപ്പൂത്തതാണെന്ന് വരുത്തിത്തീർക്കുന്നത്!
കൃഷ്ണ വിഗ്രഹം വീട്ടില്‍ വയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
Post Your Comments